ഹ ഹ ഹ! സകല കപിവരരും ഖിന്നരായഹോ!

താളം: 
കഥാപാത്രങ്ങൾ: 

ശ്ലോകം:
ഇത്ഥം പറഞ്ഞവരെയെയടനിന്ദ്രജിത്തും
ഗത്വാ ജഗാദ നിഖിലം നിജ താതനോടു
തത്രാഗതൗ പവനപുത്രവിഭീഷണൗ തൗ
ദൃഷ്ടോചതുഃ പതിതമാത്മബലഞ്ച രാമം.

പദം:
ഹ ഹ ഹ! സകല കപിവരരും ഖിന്നരായഹോ!
സഹജനൊടുസഹിതനായ് രാമനും ശയിക്കുന്നു.
ഹ! ഹ ഹ! രാവണാത്മജന്റെ മായയാലിതോ

അർത്ഥം: 

ഇപ്രകാരം പറഞ്ഞ് ഇന്ദ്രജിത്ത് രാമലക്ഷ്മണന്മാരേയും മറ്റും എയ്തുവീഴ്ത്തിയിട്ട് അച്ഛനോടു ചെന്ന് സകലവൃത്താന്തവും അറിയിച്ചു. ആ സമ യത്ത്  യുദ്ധഭൂമിയിലെത്തിയ ഹനൂമാനും വിഭീഷണനും രാമൻ സൈന്യത്തോടു കൂടി വീണുകിടക്കുന്നത് കണ്ടിട്ട് ഇങ്ങിനെ പറഞ്ഞു.