ആരെടാ സോദരനാകിയ ശത്രുവോ വീരനായോടിയിണഞ്ഞു വിഭീഷണ അത്ര തവ തലയറുത്തവനിയതിലാക്കുവാൻ ശക്തിയിതു പരിചിനൊടു യാത്രയാക്കുന്നു ഞാൻ ആരെടാ രാക്ഷസൻ മുന്നം തടുത്തതു വീരനെന്നോർത്തിട്ടു സൗമിത്രിയോടാ? തവ തലയെയിതു ധരണിയതിലറുത്തുമറിക്കും കവമൊടതു രണചതുരനെങ്കിൽ തടുക്ക