വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ
രാവണൻ
വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ, ശൗര്യനിധേ,
വൃത്രവിമർദ്ദനദത്തരഥത്തിൽ കേതനമെയ്തുമുറിച്ചിടുവൻ.
സാധുശരങ്ങളയച്ചിഹ നിന്നുടെ മാതലിയെക്കൊലചെയ്തിടുവൻ.
ശ്രീരാമൻ
മാതലിയേയെയ്യുന്നൊരു നിന്റെ ശരാസനമെയ്തു മുറിച്ചിടുവേൻ
വാരയ മേ വിശിഖം സുഭീമം രാവണ, ശൗര്യനിധേ!
സാധുതരം തവ തേരുതെളിക്കും സൂതനെയെ ഹനിച്ചിടുവൻ
രാവണൻ
ആജിയിലാശു ജവത്തോടടുക്കും വാജികളെയെയ്തു കൊന്നിടുവേൻ
ശ്രീരാമൻ
ഭീമനിനാദകളാകിയ നിൻ രഥനേമികളെയെയ്തറുത്തിടുവേൻ