സോദര്യ: ലക്ഷ്മണ! വിഭീഷണനെ ലങ്കേശനാക്കിയഭിഷേകം ചെയ്ക. ആദിയാമഭിലാഷമിതു ചിത്തേ മമ അഭിഷേകം ചെയ്തിവനെക്കാണ്മതിന്നായി. ഹതനാഥയാകിയൊരു ലങ്കാമിന്നുതന്നെ യുതനാഥയാകവേണം വൈകിയാതെ!
(വിഭീഷണനോട്) ചിരകാലം വാഴ്ക നീ ലങ്കതന്നിൽ വീര! ഒരുകാലവും ധർമ്മമഴിയാതെ.