നീരാളും മുകിലൊളിവിനെ വെല്ലും ചാരുതരാംഗ
ശ്ലോകം
അർദ്ധേന്ദുമൗലിയുരചെയ്തതു കേട്ടശേഷം
നത്വാ നൃപം ദശരഥം സഹജേന സാകം ചിത്താനുമോദമൊടു രാഘവനാളുമപ്പോൾ
ബദ്ധാഞ്ജലിം ദശരഥോ രഘുവീരമൂചേ
പദം
നീരാളും മുകിലൊളിവിനെ വെല്ലും ചാരുതരാംഗ, രഘുത്തമ രാമ!
പാരാളും നൃപരടിപണിയുന്നൊരു
പോരാളികൾമണിമൗലേ, ബാല!
സ്വർല്ലോകം മമ ബഹുമതമല്ലാ നല്ലോർമൗലേ നന്ദന രാമ!
നിന്നോടുകൂടാതെ മേവുകയാൽ മന്നവർ മണിയേ, സത്യമിതല്ലോ
കൈകേയീ നിന്നെ വനത്തിലയപ്പാൻ സാകേതേ മുന്നം ചൊന്ന മൊഴികൾ
ചിത്തേ മരുവിയതിന്നളവും മമ അത്തലനേകം വളർത്തിയതല്ലോ
ഇന്നിഹ നിങ്ങളെക്കണ്ടതുകൊണ്ടു ധന്യ, വിമുക്താഹം ശോകസമുദ്രാൽ
പുത്ര, നിന്നാൽ ഞാൻ താരിതനായി നിസ്തുലവീര്യ മഹാമതേ രാമ!
ഇന്നറിഞ്ഞു ഞാൻ രാവണനെക്കൊൽവാൻ
മന്നിൽ ജനിച്ച നീ വിഷ്ണുവെന്നല്ലോ
സിദ്ധാർത്ഥാ ഖലു കൗസല്യാ സാ യാ ത്വാം ദ്രക്ഷ്യതി നന്ദനം ഗേഹേ
അഭിഷിക്തം സലിലാർദ്രം യേ ത്വാം ദ്രക്ഷ്യന്തി ഭൂപം ലബ്ധാർത്ഥാസ്തേ
വനവാസം കൃതമായി നീ രാജ്യേ സുഖമായി വാഴുക സോദരരോടും
ശ്രീപരമേശ്വരൻ പറഞ്ഞതിനെ കേട്ടിട്ട് ശ്രീരാമൻ ലക്ഷ്മണനോ ടുകൂടി തന്റെ പിതാവായ ദശരഥനെ വണങ്ങി സന്തോഷത്തോടെ ബദ്ധാഞ്ജലി യായി നില്ക്കുമ്പോൾ ദശരഥൻ ആ രഘുവീരനോട് ഇങ്ങിനെ പറഞ്ഞു.