ശ്രീരാമചന്ദ്ര! വീര! സീതാനാഥ! കേൾക്ക
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്രീരാമചന്ദ്ര! വീര! സീതാനാഥ! കേൾക്ക
പാരീരെഴും പുകഴും ശൗര്യവാരിരാശേ!
നാരായണനായ നീ രാവണവധായ
നീരാളുംമുകിൽ വർണ്ണ! മാനുഷനായതു
കാര്യം സഫലമായി, രാജ്യത്തിൽ നീ ചെന്നു
ധൈര്യാബ്ധേ! ജനനികളേയും കണ്ടു മോദാൽ
അശ്വമേധങ്ങൾ ബഹു ചെയ്ത സൂര്യവംശം സ്വസ്ഥാനേ വച്ചു സ്വർഗ്ഗം പ്രാപിക്കേണം രാമ!
കണ്ടാലും നിന്റെ താതം ദശരഥഭൂപം
തണ്ടാർശരസംകാശ! നീയും സൗമിത്രിയും
തണ്ടാർമാനിനീകാന്ത! അഭിവാദ്യം ചെയ്വിൻ
വണ്ടാർകുഴലിയായ സീതയോടുംകൂടെ