സമദവിമതജനവികടമകുടപരിലുഠനകരണപടു

രാഗം: 
താളം: 
ആട്ടക്കഥ: 

ശ്ലോകം
അഥാശു രാമം രവിവംശദീപം
രാജ്യാഭിഷിക്തം മുനയശ്ച പൗരാഃ
മഹാർഹജൂഡാതിവിരാജമാനം
തേ തുഷ്ടവുസ്തം സുമഹാസനസ്ഥം

പദം
സമദവിമതജനവികടമകുടപരിലുഠനകരണപടു ശരചാപം
കലയ സദാ രഘുനായകം!
വിബുധനികരകരവിഗളിതസുമകുല-
വിലസിതനവമണി ഗണചൂഡം
സമരധരോപരിഗതമൃഡശേഖരല സദുരുതരശിശുശശിഫാലം
മൃദുകിസലയരുചികരതലധൃതനത-
കാർമ്മുകരുചിരരുചിഭ്രൂകുടിം
ശരഹതകനകഹരിണഗതമൃഗമദ-
കൃതവിചലിതനവസുലലാമം
വിധിഹൃതവർഷിതമാനസനളിനീകനകസരോരുഹദലനയനം
അനഘശരനിഹതവീരവരണഗതദേവകരചമ്പകനാസം
ആശരജയപരിതോഷിതസുരജനമാനസമുകുരകപോലതലം
നിജകുലമണ്ഡനദിനകരമണ്ഡലരുചിമണിഗണകുണ്ഡലകർണ്ണം  നിജകരവലയവിരാജിതസുരുചിരമൃദുനമണിമണിനിഭചേലം
വാതാനീതപുരോഗതഭാസുരജാതിമുകുളകോമളരദനം
സീതാകരധൃതകേളിസരോരുഹശോണദളമനോഹരരസനം
ഗളവിലസിതസിത മുക്താഫലകുലഭാസുരകരദരഹസിതശുഭം  കരധൃതശരവരനികരവിരാജിതപുംഖസമാകൃതിചിബുകതലം
സമൃഗമദതിലകഭാവനിജസദൃശഭാവമുദിതഹരിണാങ്കമുഖം  
നവമണികനകവിഭൂഷിതസുരണിതകരലാളിതരസമകണ്ഠം
താരകനികരവിരാജിതവരഹാരവിരാജിതഭുജമദ്ധ്യം  
അംഗദകടകാംഗുലീയഭൂഷിതതുംഗശരാസവിലാസഭുജം
ഹിരണ്മയാനഘബാണശരാസനഭാസുരസരസിജമൃദുലകരം  
വിമതമതംഗജശീർഷവിദാരണവിഗളിതമുക്താഫലനഖരം
സുബേലധരണീധരോപരിഭവനവചലദലദളസിതപിചണ്ഡം
കനകാംബരനവമണിഗണകാഞ്ചീഭാസുരസുകടീതടഭാഗം
ദശഗളനിധനസമുത്സുകമാനസസുരരാജേഭകരോരുയുഗം
രക്തസുമാധികശോണമനോഹരസിതകരലാളിതജാനും
സുബേലഭൂധരവിലാസഭൂതലവിലോലകേകിസുഗളജംഘം
ശങ്കരഗുരുസമശങ്കരദൃഢമതിശങ്കരഗുരുപൂജിതപാദം
സജലജലദനവതമാലകിസലയജലനിധിനീലശരീരരുചിം
പഞ്ചശരോപമ സുന്ദര, നിജഗതിവഞ്ചിതവരഗജരാജഗതിം
വഞ്ചിവീരകേരളഹൃദയാംബുജനിവാസലോലപദാംബുരുഹം
കലയ സദാ രഘുനായകം
 

അർത്ഥം: 

അനന്തരം രാജ്യാഭിഷിക്തനും മഹത്തുക്കൾക്ക് അർഹമായ കിരീ ശോഭിക്കുന്നവനും സിംഹാസനത്തിൽ ഇരിക്കുന്നവനും രവിവംശദീപവു ം ശ്രീരാമചന്ദ്രനെ മുനിമാരും പൗരന്മാരും സ്തുതിച്ചു.