മന്ദിരേ ചെന്നാലെങ്ങും

രാഗം: 
താളം: 

ച.2
മന്ദിരേ ചെന്നാലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ
മന്നിലിന്ദ്രനൃതുപർണ്ണഭൂപനെന്തിങ്ങുവന്നീടുവാ-
നെന്നു കേൾക്കാമോനമ്മാൽ? അന്യനെങ്ങുപോയ്‌?
അവനെ അറിയും ചിലരിവിടെ

അർത്ഥം: 

സാരം: അയോദ്ധ്യാ രാജധാനിയിൽ ചെന്നാൽത്തന്നെ കാണാൻ ബുദ്ധിമുട്ടുള്ള ആളാണ്‌, ഇന്ദ്രസമനായ ഋതുപർണ്ണരാജാവ്‌. അദ്ദേഹം ഇവിടെ വരാൻ കാരണമെന്താണെന്ന്‌ ഞങ്ങൾക്ക്‌ കേൾക്കാമോ?  കൂടെയുള്ളയാൾ എവിടെ? അയാളെ ഇവിടെ ചിലർക്കറിയാം.

അരങ്ങുസവിശേഷതകൾ: 

ദേശ് രാഗത്തിൽ ആലപിക്കാറുണ്ട് ഈ പദം