അന്യേഷു വൃക്ഷലതികാദിഷു
രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അന്യേഷു വൃക്ഷലതികാദിഷു വീക്ഷീതേഷു
ഖിന്നേ ദൃശൗ നിഷധഭൂമിപതേസ്തദാനീം
ഹംസേ സുവർണ്ണസുഷമേ ദധതുഃ പ്രമോദം
യാവത് സ താവദശയിഷ്ട രതിശ്രമേണ.
അർത്ഥം:
തത്സമയം മരങ്ങളും വള്ളിച്ചെടികളും മറ്റുമായ സാധനങ്ങൾ കണ്ട് ഖേദിച്ചിരുന്ന നളന്റെ കണ്ണുകൾ സ്വർണ്ണമയമായ ഹംസത്തിൽ എപ്പോഴാണോ സന്തോഷം പൂണ്ടത്, അപ്പോൾ ആ ഹംസം രതിശ്രമം കൊണ്ട് ഉറങ്ങുകായിരുന്നു.
അനുബന്ധ വിവരം:
ഹംസത്തിന്റെ പ്രവേശം. പറക്കൽതുടങ്ങി പക്ഷികൾക്കു യോജിച്ച ചലനങ്ങൾ (ചമ്പ താളത്തിന്റെ പല കാലങ്ങളിൽ പറക്കൽ). ക്ഷീണിച്ച് ഒരിടത്തിരുന്നു വിശ്രമിക്കെ ഉറങ്ങിപ്പോകുന്നു. നളൻ പതുക്കെ പ്രവേശിച്ച് ഹംസത്തെ പിടിക്കുന്നു.