നളചരിതം ഒന്നാം ദിവസം

നളചരിതം ഒന്നാം ദിവസം ആട്ടക്കഥ

Malayalam

ദാരസുഖം പോരായെന്നു ഞങ്ങൾ

Malayalam
ദാരസുഖം പോരായെന്നു ഞങ്ങൾ ലോകസാമ്രാജ്യ-
സാരത്തിലുണർത്തി, രസഭംഗമതു കേട്ടപ്പോൾ
 
ധാതാവരുൾചെയ്തു ബഹുപ്രീതിയിൽ, ഞങ്ങൾക്കുവേണ്ടി
ചൂതശരദേവതയെ ഭൂതലേ സൃഷ്ടിപ്പനെന്നു.
 
ഈശ്വരമതങ്ങളാരറിഞ്ഞു? നിങ്ങളെന്തോർത്തു?
കാഴ്ചകാണ്മാനിരുന്നു? തെളിഞ്ഞു ദൂരത്തു നിൽപ്പിൻ!
 
ഇച്ചപലതകൾ കണ്ടാലീർഷ്യയുണ്ടാം ഞങ്ങൾക്കേറ്റം;
തീർച്ചചൊല്ലാം നിങ്ങൾക്കാർക്കും വേഴ്ചവേണ്ടാ കന്യകയിൽ

വധിക്കേണം നൃപന്മാരെ

Malayalam
വധിക്കേണം നൃപന്മാരെ, ചതിക്കേണം സുരന്മാരെ,
ചരിക്കേണമഹികളെ, ഹരിക്കേണമവളെ നാം;
കൊതിക്കേണമശക്തന്മാർ, നടക്കനാമവിടേക്കു,
മിനക്കെട്ടിങ്ങിരുന്നാലോ കനക്കേടും വരും പാരം

മതി ചൂതുചതുരംഗവും

Malayalam
മതി ചൂതുചതുരംഗവും; രാക്ഷസരെന്തു
ചതിയോ ചൊന്നതു നേരോ?
 
ക്ഷിതിയിലുള്ളൊരു നാരി അതിരൂപിണി - എന്നാലും
ത്രിദശവാസികൾക്കേവം രതി വന്നതതികുതുകം
മരിച്ചുപോയ്‌ മഹാലക്ഷ്മി മനുഷ്യഭുവനേ ചെന്നു
ജനിച്ചാളല്ലയോ എന്നു നിനച്ചാലുണ്ടവകാശം.
 
തനിച്ച നിദ്ര കണ്ടേറ്റം അനിച്ഛ വന്നിതു വിഷ്ണൗ,
ഗുണജ്ഞയ്ക്കില്ലനർഗ്ഗളം ഇണക്കം നിർവ്വികാരനിൽ

 

സപർവ്വതേ ഗതവതി നാരദേ ഭുവം

Malayalam
സപർവ്വതേ ഗതവതി നാരദേ ഭുവം
സുപർവ്വരാഡപി നിരഗാത്‌ ത്രിവിഷ്ടപാത്‌
തമന്വയുഃ ശിഖിയമപാശപാണയഃ
ക്രമാദമീ യയുരഥ കുണ്ഡിനാന്തികം

സന്ധിപ്പിച്ചേൻ തവ ഖലു മനം

Malayalam
‘സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോ-
ടിന്ദ്രൻതാനേ വരികിലിളകാ; കാ കഥാന്യേഷു രാജൻ?
ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം ഞാ‘-
നെന്നും ചൊല്ലി ഖഗപതിപറന്നംബരേ പോയ്മറഞ്ഞാൻ

ഇത്യുക്ത്വാ ത്രിദശവരാസ്തിരോബഭൂവു-

Malayalam

ശ്ളോകം:
ഇത്യുക്ത്വാ ത്രിദശവരാസ്തിരോബഭൂവു-
സ്തദ്യുക്താ ത്രിദിവമിയായ സാപി വാണീ.
വൈദർഭോ നിജതനയാം നളേന സാർദ്ധം
വാദിത്രദ്ധ്വനിമുഖരം നിനായ ഗേഹം

കനക്കുമർത്ഥവും സുധ കണക്കേ പദനിരയും

Malayalam

കനക്കുമർത്ഥവും സുധ കണക്കേ പദനിരയും
അനർഗ്ഗളം യമകവും അനുപ്രാസമുപമാദി
ഇണക്കംകലർന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതയ്ക്കും നിനയ്ക്കുന്നവർക്കും നിന്നെ.

മതിമുഖി ഭൈമിയോടും

Malayalam

മതിമുഖി ഭൈമിയോടും മദനകേളികൾ പൂണ്ടു
മരുവുക നൈഷധാ, നീ; തരുവൻ വരയുഗളം:
തരുവല്ലീസൂനം കല്പതരുസൂനമാം നീ തൊട്ടാൽ;
മരുഭൂമിയിലും തവ ജലമുണ്ടാം വേണ്ടുവോളം.
 

ദമയന്തിയെ ഞാൻ

Malayalam

ദമയന്തിയെ ഞാൻ നിന്റെ ദയിതയാക്കുവാൻ വന്നു;
മമ ചിന്തിതം സാധിച്ചു, തരുവാൻ വരങ്ങളെ ഞാൻ;
ആപത്തിലും നിൻബുദ്ധി അധർമ്മവിമുഖിയാകും;
ആയത്തയാകും നിങ്കലായുധവിദ്യയെല്ലാം.

പരിചിൽ ഞാനാഗ്രഹിച്ച

Malayalam

പരിചിൽ ഞാനാഗ്രഹിച്ച ഭൈമി നിന്നെ വരിച്ചു
പരുഷമില്ലെനിക്കേതും, പ്രത്യുത മുദിതോസ്മി;
പചനദഹനങ്ങളിൽ ഭവതസ്സ്വാധീനൻ ഞാനെ-
ന്നറിക നീ വച്ചുണ്ടാക്കും കറികളമൃതിനൊക്കും.

Pages