കാനനമിതെന്നാലെന്ത,ധികം ഭീതിദമല്ലേ
ചരണം
കാനനമിതെന്നാലെന്ത,ധികം ഭീതിദമല്ലേ,
കാണേണം തെളിഞ്ഞുള്ള വഴികൾ;
നൂനമീവഴി ചെന്നാൽ കാണാം പയോഷ്ണിയാറും;
ഏണാക്ഷി, ദൂരമല്ലേ ചേണാർന്ന കുണ്ഡിനവും
സാരം: ഈ കാട് അധികം ഭീതിദമല്ല. ഇതാ, തെളിഞ്ഞുള്ള വഴികൾ കാണുക. ഈ വഴിയിലൂടെ ചെന്നാൽ പയോഷ്ണീനദി കാണാം. തീർച്ചയായും അവിടെനിന്ന് അകലെയല്ല നിന്റെ ഭവനമായ കുണ്ഡിനം.
'കാനനമിതെന്നാൽ...' എന്ന വരി അൽപ്പം സ്പീഡ്കൂട്ടി ആണ് ആലപിയ്കുക. അതുവഴി കാനനഭീകരത കാണിയ്ക്കുന്നു.
ദമയന്തി നളനെ കൂടാതെ കുണ്ഡിനത്തിലേക്കു പോകാൻ തയ്യാറാകുന്നില്ല. ഒടുവിൽ ഇരുവരും നടന്ന് ഒരു വനമണ്ഡപത്തിലെത്തി, ദമയന്തി നളന്റെ മടിയിൽ തല വച്ച് ഉറങ്ങുന്നു. അവിടെനിന്നെഴുന്നേറ്റ നളൻ ദമ.ന്തിയുടെ വസ്ത്രം കീറിയുടുത്ത് അവിടെനിന്ന് ഓടിമറയുന്നു.