വാജപേയബഹുവാജിമേധമഖ

താളം: 
കഥാപാത്രങ്ങൾ: 

വാജപേയബഹുവാജിമേധമഖ-
യാജി യാചകർക്കു സുരശാഖീ
രാജമൗലിമണി ഭീമനെൻജനക-
നാജിഭൂവി വിജിതപ്രതിയോഗീ;
വ്യാജദേവനെ ഹൃതസ്വനായ നിഷ-
ധേശനെൻ ദയിതനനുരാഗീ,
ദേശയാത്രയിൽ വെടിഞ്ഞു മാം നിശയിൽ
ആശുപോയ്‌ കുഹചിദവിവേകീ.
പല്ലവി.
കാണാഞ്ഞെൻ കാന്തനെ ഞാനിഹ
കാനനമെങ്ങുമുഴന്നു ചിരം.

അർത്ഥം: 

സാരം: അനവധി യാഗങ്ങൾ ചെയ്തവനും ആശ്രിതവത്സലനും യുദ്ധവീരനുമായ ഭീമരാജാവാണ്‌ എന്റെ അച്ഛൻ. ചൂതുകളിയിൽ പരാജിതനായ നളനാണ്‌ എന്റെ ഭർത്താവ്‌. അവിവേകിയായ അവൻ എന്നെ ഉപേക്ഷിച്ച്‌ എവിടെയോ പോയി. അവനെ കാണാഞ്ഞ്‌ ഞാൻ വനത്തിൽ അലയുന്നു.