വീരസേനാത്മജ

താളം: 

വീരസേനാത്മജ, വില്ലാളിമൗലേ,
വീര്യവതാം വരും വിപത്തുമപ്പോലേ;
സൂര്യസോമന്മാർക്കു രാഹുവിനാലേ,
സുനയ, നിനക്കുവന്ന തുയർ കലിയാലേ.
പോക സാ കഥാ, ഭവാനിനി
മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ
വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ;
ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക-
തസ്തമേതി മുക്തി ചേദുദേതി, വ-
ന്നത്തലിതൊത്തളവത്തൊഴിൽ തോന്നിയ-
താസ്തികോത്തമ, കീർത്തിമതാംവര,
പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ
കാത്തുകൊള്ളുവാൻ മതി തവ മതിഗതി.

അർത്ഥം: 
സാരം: വീരസേനപുത്രാ, വില്ലാളികളിൽ ശ്രേഷ്ഠനായവനേ, വീരന്മാർക്കു വരുന്ന വിപത്തും അതുപോലെ തീവ്രമായിരിക്കും. സൂര്യചന്ദ്രന്മാർക്കു രാഹുവിനാൽ ദുഃഖമുണ്ടാകുംപോലെ, നിനക്കു കലിയാൽ വിഷമമുണ്ടായി. അതൊക്കെ പോകട്ടെ. ഇനി നീ വെറുതെ വിഷമിക്കരുത്‌. ഈ ഭൂമിയിൽ രാജാധികാരത്തോടെ പതിനായിരത്താണ്ടുകൾ ജീവിക്കുക. 
 
 
അരങ്ങുസവിശേഷതകൾ: 

`പുഷ്കരനെ ജയിക്കാൻ എനിക്കു സൈന്യങ്ങളെ നല്കണം; പിന്നെ ഞാൻ ദൂതനെ അയയ്ക്കുമ്പോൾ ദമയന്തിയെയും കുട്ടികളെയും കൂട്ടി അങ്ങുതന്നെ നിഷധത്തിലേക്കു വന്നെത്തണം` എന്നും `ഋതുപർണ്ണനെ പോയി കണ്ടുവരാം` എന്നും കാട്ടി നളൻ രംഗം വിടുന്നു.