നന്നേ വന്നതിപ്പോൾ
ധീരോദാത്തഗുണോത്തരോദ്ധുരസുസംരബ്ധോദ്ധതാർത്ഥാം ഗിരം
സ്വൈരാരാദ്ധവിധാതൃദാരവിഹിതോദാരപ്രസാദാന്മുഖാത്
ആരാദാർത്തമനാ മനാങ്ങ്നിശമയൻ മനാഭിമാനോന്മനാ
ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേത്യാഭാഷതേ നൈഷധം.
പല്ലവി:
നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര,
അനു.
നയനിധേ, നീയും ഞാനും നവനവനൈപുണം
ദേവനരണം ഇന്നുചെയ്തീടണം.
ച.1
മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി,
മുദ്രിതമതിരഹമതിതരാം,
ഉദ്രിക്തമായതു മദ്ബലംബഹു-
വിദിതചര,മിനി ദേവനേ
ജയമെങ്കിലെന്തിനു ശങ്കയിന്നിഹ?
നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ
വന്നാനേ, നന്നധികം, ഒന്നുനിർണ്ണയം
വീരസേനനന്ദന, മൂഢ, മൂഢ....
2.
പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക
പൂവലണിതനുരമണിയൊഴിയവേ,
ബുദ്ധിശക്തിയുമസ്തമിച്ചിതു
താവും വസനമോ ഭൂഷണങ്ങളോ
നാവോ വാണിയോ ഭീമസേനയോ
പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക,
പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ
സമ്പ്രതിതരുവാനോ നീ വന്നു?
നേരറിഞ്ഞേനേ നള! വെരസേനേ,
സാരം: മനുഷ്യരിൽ വീരനായ നള, നീ ഇപ്പോൾ വന്നതു നന്നായി. നയമറിയപന്നവനേ, നീയും ഞാനും ചേർന്ന് പുതിയ പുതിയ രസികത്തങ്ങൾ നിറഞ്ഞ ചൂതു കളിക്കണം.
പദം കഴിഞ്ഞ് നാലരട്ടിയെടുത്ത് നളൻ ചൂതിനു വിളിക്കുന്നു. പുഷ്കരൻ വലതുഭാഗത്തുകൂടി പ്രവേശിച്ച് കണ്ട് പദം.