എന്നുടെ കഥകളെ എങ്ങനെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എന്നുടെ കഥകളെ എങ്ങനെ നീയറിഞ്ഞു?
നന്നു നിന്മഹിമാ നമുക്കു തിരിഞ്ഞു;
എന്നോടെന്തു മറവിന്നു തുനിഞ്ഞു?
ചൊന്ന മൊഴിയാൽ നിന്നെ ഞാൻ ദിവ്യനെന്നറിഞ്ഞു.
അർത്ഥം:
സാരം: നീ എന്നുടെ കഥകളെ എങ്ങനെ അറിഞ്ഞു? നിന്റെ മഹിമ അഭിനന്ദനീയം തന്നെ. എന്നോട് എന്തിനാണ് വ്യാജത്തിന് ഒരുമ്പെട്ടത്? നിന്നെ ഞാൻ ഒരു ദിവ്യനെന്ന് അറിഞ്ഞു.