അവളേതൊരു കാമിനി
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചിന്തയന്തമിതി ചേതസി കാന്താം
തദ്വിയോഗവിധുരം നിഷധേന്ദ്രം
ജീവലോ രഹസി ജാതു സഹാസോ
ജീവലോകസുഖദം തമവാദീത്.
പല്ലവി:
അവളേതൊരു കാമിനി ഹേ ബാഹുക,
തവ യാ ധൃതി ശമനീ?
അനുപല്ലവി:
സവിചാരം നിയതം പരിദേവിതം
യത്കൃതേ നിശി നിശി.
അർത്ഥം:
ശ്ലോകസാരം: ഈ രീതിയിൽ, മനസ്സിൽ കാന്തയെക്കുറിച്ചു ചിന്തിക്കുന്നവനായി, അവളുടെ വിയോഗത്തിൽ ദിഃഖിക്കുന്നവനായിരിക്കുന്ന നിഷധാധിപതിയോട് ഏകാന്തത്തിൽ ജീവലൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
സാരം: അവൾ ഏതാണ്? നിന്റെ ധൈര്യത്തെ ശമിപ്പിച്ചവളായിത്തീർന്ന സുന്ദരി? രാത്രിതോറും വിചാരത്തോടുകൂടിയ വിലാപം അവളെക്കുറിച്ച്.. അവൾഏതാണ്?