സാകേതവാസിനി നിജാകാരഗോപിനി
1
സാകേതവാസിനി നിജാകാരഗോപിനി
സശോക തദാ നിഷധരാജേ
ഭൂസുരർ നടന്നു- ഭീമനൃവരന്റെ
“സാഹസികനവനെ നരലോകമതിൽ നിഖിലദിശി
വേഗമൊടുതിരവിൻ“ ഇതി വാചാ
2
സഹിതാ ശുചാ ദമനദമദാന്തസോദരിയു-
മതിതാന്തയായവരൊടുചേ;
“തിരക ദിശി യൂയം ദയിതമുരുമായം
സകലനൃപസഭകളിലുമൊരുപൊഴുതു കളി കരുതി-
യൊളിവിലൊരു മൊഴിയുമുരചെയ്‌വിൻ!“
3.
“എങ്ങോട്ടുപോയി, രസഭംഗോദ്യതോസി, പട-
ഭംഗോസ്തു ഖേദമതിനില്ലാ;
ഏതുമറിവില്ലാഞ്ഞാധി മമ നില്ലാ;
ഏവമയി! കിതവ, മമ ഭാവ, മിനിയതുമറിക,
യാവദസുനിയമമതുമില്ലാ.“
4.
“ഇതി വാക്കിനേകനൊരു പ്രതിവാക്കു ചൊൽകിലതു-
മുടനേത്യ നിങ്ങൾപറയേണം.“
ഇതി സപദി ഭൈമീമൊഴി കരുതി യേമീ
ഇവർ പലരിലൊരുവനഥ രവികുലജനൃപതിവര-
സവിധഭൂവി മൊഴിയതു പറഞ്ഞു.
(കഥാഗതിയിൽ ഇടയ്ക്ക് പല വിഷയങ്ങളെയും ചേർത്ത് പ്രതിപാദിക്കുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ് ദണ്ഡകം ഉപയോഗിക്കുന്നത്)