ആകവേ ദിക്കെങ്ങും
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ച.1
ആകവേ ദിക്കെങ്ങും നടന്നേനേ, ഒരു നാൾ
സാകേതത്തിലങ്ങു കടന്നേനേ,
നീ കേൾ: നിന്മൊഴി പറഞ്ഞിരുന്നേനേ, പിന്നെ
ഋതുപർണ്ണാന്തികത്തിൽനിന്നെഴുനേറ്റിങ്ങകന്നേനേ.
2.
സാരനാമൃതുപർണ്ണൻ തന്നുടെ ഇഷ്ട-
സാരഥി വന്നിതെന്റെ പിന്നൂടെ;
ധീരൻ ബാഹുകസംജ്ഞൻ നിന്നുടെ ഖേദം
തീരുവാനുരചെയ്താനുത്തരമതിന്നുടെ.
അർത്ഥം:
സാരം: ദിക്കു മുഴുവൻ നടന്നു. ഒരു ദിവസം സാകേതത്തിലെത്തി. നീ പറഞ്ഞ മൊഴി കേൾപ്പിച്ച് ഋതുപർണ്ണസവിധത്തിൽ നിന്നു പോന്നു. അപ്പോൾ ഋതുപർണരാജാവിന്റെ ഇഷ്ട സാരഥി ബാഹുകൻ എന്നു പേരായവൻ എന്റെ പിറകേ വന്ന് നിന്റെ ദുഃഖം തീരാനുള്ള ഉത്തരം പറഞ്ഞു.