പടമറുത്ത പടുവിടനേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പടമറുത്ത പടുവിടനേ
പാർത്ഥിവനതിശഠനേ
പാർത്തുകണ്ടാൽ ഞാനാളുടനേ
ഭവദഭീഷ്ടധനസംഘടനേ.

അർത്ഥം: 

സാരം: വസ്ത്രം ഛേദിച്ച പടുവിടനും അതിശഠനുമായ രാജാവിനെ തിരക്കി കണ്ടുകിട്ടിയാൽ ഉടനെ അങ്ങേക്ക്‌ അഭീഷ്ടമായ ധനം തരാൻ ഞാനാളാകുന്നു.