ക്ഷമിക്കവേണമേ അപരാധം

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പല്ലവി:
ക്ഷമിക്കവേണമേ അപരാധം, ശക്തി-
ക്ഷയവാനോടോ വേണ്ടൂ വിരോധം?

അനുപല്ലവി:
ശമിക്ക നിൻ കോപം ഭൂപ, കലി ഞാൻ മലിനൻ,
ബലക്ഷയവാനെങ്കിലും ബലി ഞാൻ.

ചരണം 1:
ബലമെന്തു? മറ്റൊന്നല്ലേ ബത! മേയുലകിൽ,
നളിനാസനലിപിവൈകൃതമേ,
ഫലമെന്തു? ദുശ്ശീലശതമേ, ലോകേ
ഭവദശക്യനിധനന്മാർ കഥമേ?

അർത്ഥം: 

സാരം: എന്റെ അപരാധം പൊറുക്കണം.  ശക്തിക്ഷയിച്ചവനോട്‌ എന്തിനാണ്‌ വിരോധം! അങ്ങയുടെ കോപം  ശമിക്കട്ടെ.  കലി എന്നു ഞാൻ മലിനൻ ആകുന്നു.  ബലം ക്ഷയിച്ചവനെങ്കിലും ഞാൻ ബലി വസ്തുവാണ്‌.