പരപീഡനമെനിക്കു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പരമിപ്പോൾ ദുശ്ശീലമെല്ലാം ഗതമേ, ഇനിമേൽ
ഭവദാജ്ഞ കേട്ടിരിക്ക നിശ്ചിതമേ.
ബഹുമാനിയാ ഞാനാരെയും തൃണവൽ, തദപി
ബഹുമതം തവചരിതം ഗുണവൽ
ഭവദാദേശമെനിക്കൊരു സൃണിവൽ ഇനിമേൽ
തവ കീർത്തി തെളിഞ്ഞിരിക്കും മണിവൽ
അർത്ഥം:
സാരം: അന്യരെ ദുഃഖപ്പിക്കുന്നത് എനിക്ക് വ്രതമാണെന്ന് അറിയുക. കൗശലമേറിയ വിരുദ്ധകർമ്മം എന്റെ മതമാണ്. ഇപ്പോൾ എന്റെ ദുശ്ശീലങ്ങളെല്ലാം പോയി. ഇനി നിശ്ചയമായും അങ്ങയുടെ ആജ്ഞകേട്ടിരിക്കാം.
ഞാൻ ഒരുവനേയും പുല്ലുപോലെ ബഹുമാനിക്കില്ല. എന്നിരിക്കിലും അങ്ങയുടെപ്രശസ്തങ്ങളായ ഗുണങ്ങളോടുകൂടിയ ചരിതം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായിരിക്കും. അങ്ങയുടെ ഉത്തരവ് എനിക്ക് ഒരു തോട്ടി പോലെയായിരിക്കും. അങ്ങയുടെ യശസ്സ് ഒരു രത്നംപോലെ ഉജ്ജ്വലമായിരിക്കും.
അരങ്ങുസവിശേഷതകൾ:
കലിയെക്കൊണ്ട് ബാഹുകൻ സത്യം ചെയ്യിക്കുന്നു. ശ്ളോകത്തിന്റെ രണ്ടാംവരിയിൽ കലിയെ ബാഹുകൻ ഭീഷണിപ്പെടുത്തി അയയ്ക്കുന്നു.