കോട്ടക്കൽ രവി

Kottakkal Ravi

പരേതനായ എളം‌പുലാവിൽ രാമകൃഷ്ണൻ നായരുടേയും ശ്രീമതി മാണിയാട്ട് ദാക്ഷായണിയമ്മയുടേയും മകനായി 1961 ഫെബ്രുവരി 15ന് കൊളത്തൂരിൽ (മലപ്പുറം ജില്ല) ജനിച്ചു. തിണ്ടലം നാരായണക്കുറുപ്പിൽ നിന്ന് സാമ്പ്രദായികമായ രീതിയിൽ നാല് വർഷത്തോളം ചെണ്ടവാദ്യം അഭ്യസിച്ചു. 1974ൽ കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ മദ്ദളവിദ്യാർത്ഥിയായി ചേർന്നു. 1980ൽ കോഴ്സ് പൂർത്തിയാക്കുകയും പേരൂർ ഗാന്ധിസേവാസദനത്തിൽ മദ്ദളം അദ്ധ്യാപകനായി ചേരുകയും ചെയ്തു. 1981ൽ അവിടെ വെച്ചും 1982ൽ വീണ്ടും നാട്യസംഘത്തിൽ ചേർന്നും മദ്ദളത്തിൽ ഉപരിപഠനം പൂർത്തിയാക്കി. ശേഷം 1984 മുതൽ കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലെ മദ്ദളം ആശാനായി പ്രവർത്തിച്ചുവരുന്നു.

പാലൂർ അച്ചുതൻ നായർ, കോട്ടക്കൽ ശങ്കരനാരായണ മേനോൻ, ചെർപ്പുളശ്ശേരി ശിവൻ തുടങ്ങിയവരാണ് രവിയുടെ ആശാന്മാർ.

കഥകളിയരങ്ങിൽ-കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടക്കൽ കുട്ടൻ മാരാർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീഴ്പ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻ‌കുട്ടി നായർ, പഞ്ചവാദ്യത്തിന്റേയും കേളിയുടേയും രംഗത്ത്- പല്ലാവൂർ സഹോദരന്മാർ, ചാലക്കുടി നമ്പീശൻ, തൃത്താല കേശവപ്പൊതുവാൾ, തുടങ്ങിയ പ്രമുഖരോടൊപ്പവും ദേശത്തും വിദേശത്തുമായി ധാരാളം വേദികൾ പങ്കിട്ടുണ്ട്. പ്രമുഖ പഞ്ചവാദ്യവേദികളിൽ പ്രമാണക്കാരനായിട്ടുണ്ട്.

പ്രശസ്ത ചെണ്ടവാദ്യ കലാകാരനായ കലാമണ്ഡലം ഉണ്ണികൃഷ്ണനാണ് മൂത്ത സഹോദരൻ. ദേവി, ഹരിദാസൻ, വാസുദേവൻ ശോബ്ഭന എന്നിവരാണ് ഇളയ സഹോദരങ്ങൾ. ഭാര്യ:രത്ന കുമാരി. മക്കൾ: വിഘ്നേഷ് രവി, മേഘാ രവി.

 

വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Wednesday, February 15, 1961
ഗുരു: 
പാലൂർ അച്ചുതൻ നായർ
കോട്ടക്കൽ ശങ്കരനാരായണ മേനോൻ
ചെർപ്പുളശ്ശേരി ശിവൻ
കളിയോഗം: 
കോട്ടക്കൽ
പേരൂർ ഗാന്ധിസേവാ സദനം
വിലാസം: 
ശ്രീരുദ്രം
പാണ്ഡമംഗലം
കോട്ടക്കൽ
മലപ്പുറം ജില്ല
ഫോൺ: 
04833-252755