പ്രഹസ്തൻ

പ്രഹസ്തൻ (നെടും കത്തി. ഉടുത്തുകെട്ടും തലപ്പാവും പതിവുണ്ട് ചില കഥകളിൽ) 

Malayalam

നീല തവ മാറുപൊടി ചെയ്`വതിന്നായി

Malayalam

ശ്ലോകം:
അകമ്പനം മാരുതി കൊന്ന വൃത്തം
ദശാനനന്‍ കേട്ടു വിവൃദ്ധമന്യുഃ
പ്രഹസ്തമാഹൂയ പടക്കയച്ചൂ
സമേത്യ നീലം സജഗാദവീരം

പദം:
നീല തവ മാറുപൊടി ചെയ്`വതിന്നായി
ചേലൊടു ശരമാരിചെയ്തിടുന്നേൻ ഞാൻ

രാക്ഷസരാജമഹാമതേ

Malayalam
രാക്ഷസരാജമഹാമതേ! കേൾക്ക ഇക്ഷണം ഞാൻ തന്നെചെന്നുടൻ
ഭക്ഷിച്ചീടുന്നുണ്ടു രാഘവനെയും ലക്ഷ്മണനെയും സൈന്യത്തെയും
ഒട്ടുമേഖേദത്തെ ചെയ്തീടവേണ്ട മട്ടോൽമൊഴി സീതകാരണാൽ
ദുഷ്ടസം‌ഹാര! നീ ചൊല്ലുകിൽ ഞങ്ങൾക്കൊട്ടും വൈകാതെ നട കൊള്ളാം

വീണവായന തന്നിലിന്നു

Malayalam
വീണവായന തന്നിലിന്നു ധുരീണരാകിയ കിന്നരർക്കിഹ
പാണിലാഘവമുണ്ടു രണഭുവി ഞാണിലെങ്കിലതിന്നു കാണണം.
കുണ്ഠനാകിയ നിന്നുടെ ഘനകണ്ഠനാള നികൃന്തനത്തിനു
രണ്ടുപക്ഷമതില്ല യുധി ദശകണ്ഠകിങ്കരനാമെനിക്കിഹ

ആരെടാ മമ നേരെ നിൽക്കുന്നു

Malayalam
ആരെടാ മമ നേരെ നിൽക്കുന്നു പോരിനായിന്നു?
ആരെടാ മമ നേരെ നിൽക്കുന്നു.
കാളികാഭകരാളമൽകരവാളകേളികൾ നിന്നുടെ ഗള
നാളരംഗതലത്തിലെന്നതിനാലഹോ ബഹു കൗതുകം ഹൃദി

ഭീരുതയെന്നിയെ പോരിനു നമ്മൊടു

Malayalam
ഘനാരവ ഘനാരവ പ്രതിമകണ് ഠരേ ന്ധ്രോൽഗളൽ-
ഘനാരവ സമാഹിതാഹിത കദംബകർണാന്തരഃ
പ്രഹസ്തശുകസാരണ പ്രമുഖമന്ത്രി വീരാസ്തദാ
പ്രഹർത്തു മനസോ രിപൂൻ സമിതി ഘോരമാചഖ്യരേ
 
 
ഭീരുതയെന്നിയെ പോരിനു നമ്മൊടു
നേരിടുവിൻ ജളരേ
യുധി വിഹസ്തനിരസ്തസമസ്തരിപുവാം പ്രഹസ്തനാകുമഹം
ആശരകുലവര കേസരി കിന്നരപാശപശുക്കൾ കുലം
ബത മടക്കി മിടുക്കൊടുക്കിടും യുധി തടുക്കുമാരിതഹോ

 

ഹഹഹ ഭുവനപതിയായ

Malayalam
ഹഹഹ ഭുവനപതിയായ ഭവാനോടഗ്രജത്വഡംഭാലീ-
ക്കുഹകമതിയഹംഭാവന കൊണ്ടതിനയ സംഭാഷിത-
സംഭാവന ദംഭം തുടർന്നതിനിഹ  കുലോചല
കുലിശ കരാഹതിഹത- നവനിഹ മമ സംരംഭാൽ

നഖലു മനസി സംശയമിഹമേ

Malayalam

ധനദകിങ്കര ജീവിതചർവണ-
ക്ഷണവിബുദ്ധനിജാസിഭുജംഗമഃ
നിജഗദേരിതരുക്ഷനിരീക്ഷണൈർ-
ന്നിജഗദേ സചിവൈസ്സ ദശാനനഃ

നഖലു മനസി സംശയമിഹമേ ധനനായകനുടെ നിധനേ
അഖിലാശരകുല കലശപയോധി നിശാകരസം പ്രഥനേ
കരളിലവനു വളരുന്നൊരഹമ്മതി കളവനഹം സമരേ

ഹരിവരുണഹുതാശ സുരേശാദികൾ വരികിലുമിന്നവരേ
വിരവിനൊടു പരേതേശപുരേ സരോഷമിഹ സമരേ
ചേർക്കുവൻ തരിക ഭവാനനുമതി മയിഭോ-
കിന്നരപതി തന്നുടെ നിധനപരേ