നഖലു മനസി സംശയമിഹമേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധനദകിങ്കര ജീവിതചർവണ-
ക്ഷണവിബുദ്ധനിജാസിഭുജംഗമഃ
നിജഗദേരിതരുക്ഷനിരീക്ഷണൈർ-
ന്നിജഗദേ സചിവൈസ്സ ദശാനനഃ
നഖലു മനസി സംശയമിഹമേ ധനനായകനുടെ നിധനേ അഖിലാശരകുല കലശപയോധി നിശാകരസം പ്രഥനേ കരളിലവനു വളരുന്നൊരഹമ്മതി കളവനഹം സമരേ ഹരിവരുണഹുതാശ സുരേശാദികൾ വരികിലുമിന്നവരേ വിരവിനൊടു പരേതേശപുരേ സരോഷമിഹ സമരേ ചേർക്കുവൻ തരിക ഭവാനനുമതി മയിഭോ- കിന്നരപതി തന്നുടെ നിധനപരേ
അരങ്ങുസവിശേഷതകൾ:
ശ്ലോകശേഷം പ്രഹസ്തന്റെയും ഭീരുവിന്റെയും തിരനോക്ക്.