ബകൻ

ബകൻ (ചുവന്ന താടി)

Malayalam

രാക്ഷസിക്കു കുലദൂഷണം

Malayalam

 

രാക്ഷസിക്കു കുലദൂഷണം ചെയ്ത നീ
അക്ഷികള്‍ ഗോചരേ വന്നതെന്‍ ഭാഗ്യവും
രക്ഷിച്ചുകൊള്ളുക ജീവിതമിന്നെടോ
ശിക്ഷയില്‍ ദ്വന്ദ്വയുദ്ധം തുടങ്ങീടുക
 

ഭക്തമൊടുങ്ങുവോളം നീ

Malayalam

 

ഭക്തമൊടുങ്ങുവോളം നീ ഭുജിക്കെടോ
ചിത്തമതില്‍ ഖേദമില്ല നരാധമ
കുക്ഷിയിലല്ലോ നിറയുന്നിതന്നവും
ഭക്ഷിച്ചിടാം പുനരൊന്നിച്ചു നിന്നെയും
 

കഷ്ടമിവനുടെ ദുഷ്ടത

Malayalam

 

ശ്ലോകം
ശ്രുത്വാ ഭീമപ്രണാദം ശ്രുതികടുഝടിതി പ്രൌഢരക്ഷോധിനാഥ:
ക്രോധാല്‍ പ്രോത്ഥായ നേത്രക്ഷരദനലകണൈ:ക്രൂരധൃഷ്ടാട്ടഹാസൈഃ
പ്രേംഖല്‍ ദംഷ്ട്രാംശുരൌദ്രഃ പ്രളയഘനവപുഃ കാനനാന്താല്‍ പ്രതസ്ഥേ
മാര്‍ഗ്ഗം നിദ്ധ്വാനമാര്‍ഗ്ഗം പഥി വിവിധമിദം പ്രോച്ചകൈരുച്ചചാര
പല്ലവി:
 
കഷ്ടമിവനുടെ ദുഷ്ടത കാണ്‍കെടോ
പെട്ടെന്നു വന്നീടായ് വാനെന്തു കാരണം
 
അനുപല്ലവി:
 
മൃഷ്ടമായഷ്ടി കഴിക്കയോ നീ ബത
പൊട്ടുന്നുദരം വിശപ്പുകൊണ്ടും മമ