ഭരതൻ

ഭരതൻ (പച്ച)

Malayalam

നൃപമണിയായ ഭവാനീവിപിനേ

Malayalam

ലക്ഷ്മണന്‍ചൊന്നവാക്യം കേട്ടുടന്‍രാമചന്ദ്രന്‍
തല്‍ക്ഷണം സോമവാക്യൈശ്ശാന്തമാക്കീതുരോഷം
അക്ഷിതീന്ദ്രന്തദാനീംസന്നിധൗചെന്നുനത്വാ
ദക്ഷനാംരാമനോടേപീഡയാസാകമൂചേ

നൃപമണിയായ ഭവാനീവിപിനേവരുവതിനെന്തൊരുമൂലം
അപഗതമതിയാം കൈകേയിയുടെ
വചനാലിതുതവനഹികരണീയം
സഹജകരോമിതവാനതിം
താരണിയാകിയഗഗനേവിലസിനതാരാനായകനാംനീ
ദൂരെയകല്‍കയിനാലെജനകന്‍
ത്രിദിവപുരേപോയി അയിനംവീര  
നീര്‍കോരിയെഴും കാര്‍മേഘംപോല്‍
പാരംതെളിവുള്ള ചാരുതരാംഗ
പാലിപ്പാനായ ചലാധമധുനാ
നിര്‍ജ്ജീതരിപുകുലകരുതുകഹൃദയം  
 

താപസശിരോമണേരാജ്യേവരുത്തുവാന്‍

Malayalam

താപസശിരോമണേരാജ്യേവരുത്തുവാന്‍
രാഘവനെയിന്നുപോകുന്നേന്‍
ഭൂപകുലമൌലിയല്ലൊ ഭൂമിപാലനിനി
അന്തംഗതേദശശതാംഗേ
 

മുനിവരഭരദ്വാജതവചരണപങ്കജം

Malayalam

ഭരതവചനമേവംകേട്ടുടന്‍വ്യാധനാഥന്‍
കരുതിമതിയില്‍മോദംപൌരലോകാനശേഷാന്‍
വിരവൊടുപുളിനാന്താലക്കരെയ്ക്കാക്കിയപ്പോള്‍
ഗുരുതപമൊടുവാഴുംമാമുനിന്തേദദര്‍ശൂഃ

 

മുനിവരഭരദ്വാജതവചരണപങ്കജം
വിരവോടിഹവന്ദേസമോദം
മനുതിലകനെവിടെവസതിമേ
മാമുനേ! കരണയൊടുവദകാനനാന്തേ

 

ശൃണു!മമവചനംഗുഹശൂരതരനി

Malayalam

വാട്ടംകൂടാതെശൌര്യാകരഗുഹവചസായുദ്ധസന്നദ്ധരാകും
കാട്ടാളന്മാര്‍പുളച്ചങ്ങിനെയണിയണിയായ്വന്നണഞ്ഞോരുനേരം
പെട്ടെന്നുള്‍ച്ചൂടിനോടേഭരതനമലനാമഗ്ഗുഹംമുന്നമേതാന്‍
കോട്ടംകൈവിട്ടുചൊന്നാന്‍ കുലചിലകള്‍കുലച്ചുള്ളതെല്ലാമൊഴിച്ചു.

ശൃണു!മമവചനംഗുഹശൂരതരനി
മന്നവന്‍ദശരഥഭൂപന്‍മരിച്ചുപോയീയിന്നു
രാഘവനെഞാനാനേതുംയാമി
നിന്നോടമര്‍ചെയ്വാനല്ലവന്നിഹഞാനും
എന്നുടെജനനിയാംകൈകേയിരഘുവീരം
വന്യവൃത്തിയാക്കിയതൊന്നുമറിയേനഹം
എല്ലാരുമധുനാനല്ലവില്ലാളിരാമന്‍
കല്യാണലായമായ പല്ലവദത്തെക്ക-
ണ്ടല്ലലൊഴിപ്പതിന്നായല്ലോപോകുന്നുഞങ്ങള്‍
 

ജനനിനിനക്കിതുവിഹിതംതന്നെ

Malayalam

ജനനിനിനക്കിതുവിഹിതംതന്നെ നിന്‍ജനനീവഴിതന്നെ
ഏവനൊരുത്തനുരാമന്‍വിപിനേപോവതുതെളിവതുഭൂമൗ
ധരണിപനെക്കൊല ചെയ്വതിനായിക്കരുതിയിതിനെമനതാരില്‍
ഇഹസകലംചെയ്തയിപോകുന്നേന്‍ഗഹനേരാമസമീപേ.
 

ഇച്ഛയില്ലേതുമെനിക്കിഹ

Malayalam
ഇച്ഛയില്ലേതുമെനിക്കിഹ രാജ്യം ല-
ഭീച്ചീടുവാൻ സുമതേ! കെട്ടി-
വെച്ചു മുന്നമതെൻ മൂർദ്ധാവിലിന്നു തി-
രിച്ചതു നൽകീടിനേൻ തപോനിധേ!
 
ജ്യേഷ്ഠന്നഭിഷേകമൊട്ടുമേ വൈകാതെ
തുഷ്ട്യാ നടത്തീടണം, വട്ടം
കൂട്ടേണ്ടതെന്തെല്ലാമായതിന്നെന്നിഹ
പെട്ടെന്നു കൽപ്പിച്ചാലും തപോനിധേ!

മനുകുലപുംഗവ മാമകപൂർവ്വജ

Malayalam
ഇതുക്ത്വാ ഭരതോഥ മോദഭരിതഃ ശ്രീരാമപാദാന്തികം
ഗത്വാഷ്ടാപദപാദുകാദ്വയമയം വിന്യസ്യ ത്വൽ പാദയോഃ
നത്വാ തേന മുദാന്വിതേന സുദൃഢാശ്ലിഷ്ടോ വിശിഷ്ടാഗ്രണീ-
രിത്ഥം സോദരസംയുതസ്സവിനയം വാചം സമാചഷ്ടതം

 

വാനരകുഞ്ജര വാതകുമാരക

Malayalam
വാനരകുഞ്ജര! വാതകുമാരക!
വാഞ്ഛിതമദ്യ മേ വിദിതം സഫലം
 
ഭാനുകുലവുമിന്നു നൂനം സനാഥമായി
മാനസേ മമ പരമാനന്ദം വളരുന്നു
 
വ്യഗ്രത തീർന്നു മമ വ്യക്തമായിട്ടിദാനീം
ആഗ്രഹിച്ചതുപോലെ സരസം ത്വരിതം
 
ഉഗ്രപരാക്രമനാമഗ്രജൻ തന്റെ ചാരു-
വിഗ്രഹം തെളിഞ്ഞു ഞാനഗ്രേ കണ്ടല്ലോ ഭാഗ്യാൽ
 
 
 
തിരശ്ശീല

ഖേദമശേഷം തീർന്നു

Malayalam
ഖേദമശേഷം തീർന്നു, നമുക്കിഹ മോദം വളരുന്നു
സോദര! സുമതേ! ശത്രുഘ്നാ! ശൃണു
സാദരമെൻ വചനം
 
ആർത്തി പെരുത്തെഴുമമ്മകളോടയി-
വാർത്തയിതോതുക വൈകീടാതെ
ആസ്ഥയോടൊത്തു സുമന്ത്രാദികളൊടു-
മാജ്ഞാപിക്കണമഖിലമിദാനീം
 
ജ്യേഷ്ഠൻ നാളെ വരുന്നൊരുദന്തം നാട്ടിലശേഷരുമറിയണമിപ്പോൾ
പട്ടണമഖിലമലംകൃതമാക്കണമൊട്ടും വൈകരുതതിനുമിദാനീം
ഒട്ടുക്കുള്ളൊരലങ്കാരാദികൾ കൊട്ടാരങ്ങളിലധികം വേണം
വെട്ടിയടിച്ചു വഴിയ്ക്കു നിരക്കെ-പ്പട്ടുവിരിച്ചഥ പൂ വിതറേണം

Pages