വലലൻ

വലലൻ (മിനുക്ക്)

Malayalam

സമര്‍ത്ഥനെന്നൊരു

Malayalam

സമര്‍ത്ഥനെന്നൊരു വികത്ഥനം തവ
കിമര്‍ത്ഥ മിങ്ങിനെ ജളപ്രഭോ.
തിമര്‍ത്ത മദഭരമെതിര്‍ത്തിടുകിലഹ-
മമര്‍ത്തിടുവനരക്ഷണത്തിനാല്‍
ത്വമത്ര വിരവൊടു വികര്‍ത്തനാത്മജ-
പുരത്തിലതിഥിയായ് ഭവിച്ചുടന്‍

യുദ്ധകൌശലമിതെല്ലാം മമ
ബദ്ധമോദമങ്ങു ചൊല്ലീടെടാ

ക്രുദ്ധനാകൊല നീ യുദ്ധമാശുചെയ്തു
കരത്തിനുടെ കരുത്തറിക പരിചിനൊടു

പാര്‍ത്ഥിവേന്ദ്രാ

Malayalam

ചരണം 1
പാര്‍ത്ഥിവേന്ദ്രാ! കേള്‍ക്ക പരമാര്‍ത്ഥമിന്നു പറഞ്ഞിടാം
പാര്‍ത്ഥപുരം തന്നില്‍ മുന്നം പാര്‍ത്തിരുന്നു ഞങ്ങളെല്ലാം.
ചരണം 2
കുന്തീനന്ദനന്മാര്‍ കാട്ടില്‍ ഹന്ത! പോയശേഷം ഞങ്ങള്‍  
സ്വാന്ത ഖേദമോടും കൂടി അന്തികേ വന്നിതു തവ.
ചരണം 3
സൂദനാകും വലലന്‍ ഞാന്‍ സ്വാദുഭോജ്യങ്ങളെ വച്ചു
സാദരം നല്‍കുവന്‍ തവ മോദമാശു വരുത്തുവന്‍
 

Pages