സമര്‍ത്ഥനെന്നൊരു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

സമര്‍ത്ഥനെന്നൊരു വികത്ഥനം തവ
കിമര്‍ത്ഥ മിങ്ങിനെ ജളപ്രഭോ.
തിമര്‍ത്ത മദഭരമെതിര്‍ത്തിടുകിലഹ-
മമര്‍ത്തിടുവനരക്ഷണത്തിനാല്‍
ത്വമത്ര വിരവൊടു വികര്‍ത്തനാത്മജ-
പുരത്തിലതിഥിയായ് ഭവിച്ചുടന്‍

യുദ്ധകൌശലമിതെല്ലാം മമ
ബദ്ധമോദമങ്ങു ചൊല്ലീടെടാ

ക്രുദ്ധനാകൊല നീ യുദ്ധമാശുചെയ്തു
കരത്തിനുടെ കരുത്തറിക പരിചിനൊടു

അർത്ഥം: 

മൂഠാ, ഇപ്രകാരം ഉള്ള നിന്‍റെ ആത്മപ്രശംസ എന്തിനാണ് ? എതിര്‍ത്താല്‍ ഞാന്‍ നിന്‍റെ ഗര്‍വ്വ് നിമിഷങ്ങള്‍ക്കകം തീര്‍ക്കാം .   യമപുരിയില്‍ അതിഥി ആയി ഭവിച്ച് എന്‍റെ യുദ്ധ സാമര്‍ത്ഥ്യം മുഴുവന്‍ നീ അവിടെ വിശദമായി പറയുക. ദേഷ്യപ്പെടെണ്ടാ വേഗം യുദ്ധം ചെയ്ത് എന്റ്റെ കയ്യൂക്ക് മനസ്സിലാക്കുക.

അരങ്ങുസവിശേഷതകൾ: 

'യുദ്ധകൌശലമിതെല്ലാം മമ
ബദ്ധമോദമങ്ങു ചൊല്ലീടെടാ'   ഈഭാഗം മുറിയടന്തയിലാണ്.