പാര്‍ത്ഥിവേന്ദ്രാ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1
പാര്‍ത്ഥിവേന്ദ്രാ! കേള്‍ക്ക പരമാര്‍ത്ഥമിന്നു പറഞ്ഞിടാം
പാര്‍ത്ഥപുരം തന്നില്‍ മുന്നം പാര്‍ത്തിരുന്നു ഞങ്ങളെല്ലാം.
ചരണം 2
കുന്തീനന്ദനന്മാര്‍ കാട്ടില്‍ ഹന്ത! പോയശേഷം ഞങ്ങള്‍  
സ്വാന്ത ഖേദമോടും കൂടി അന്തികേ വന്നിതു തവ.
ചരണം 3
സൂദനാകും വലലന്‍ ഞാന്‍ സ്വാദുഭോജ്യങ്ങളെ വച്ചു
സാദരം നല്‍കുവന്‍ തവ മോദമാശു വരുത്തുവന്‍
 

അർത്ഥം: 

അല്ലയോ രാജാവേ! കേട്ടാലും ഞങ്ങള്‍ സത്യം പറയാം. ഞങ്ങള്‍ പണ്ട് പാണ്ഡവന്‍മാരുടെ പുരിയിലാണ് താമസിച്ചിരുന്നത്. അവര്‍ കാട്ടില്‍ പോയശേഷം ഞങ്ങള്‍ വളരെ വിഷമത്തോടെ അങ്ങയുടെ അടുത്ത് ഇതാ വന്നു. വലലന്‍ എന്നുപേരുള്ള പാചകക്കാരനായ ഞാന്‍ സ്വാദുള്ള ഭക്ഷണവസ്തുക്കള്‍ വച്ച് അങ്ങക്ക്‌ നല്‍കി അങ്ങയെ പ്രീതിപ്പെടുത്താം