വലലൻ

വലലൻ (മിനുക്ക്)

Malayalam

ചിത്തത്തിലമർഷം വളരുന്നിതു

Malayalam
ചിത്തത്തിലമർഷം വളരുന്നിതു
ധിക്‌തവ ദുഷ്ടരിലാർജ്ജവഭാവം 
 
സത്വരമിഹ മത്സ്യേശനെ ശമന-
ഗേഹമതിലാക്കീടുവനിന്നു
 
ദുർമ്മന്ദനാം കീചകനൊരുനാൾ
ദ്രുപദാത്മജയെ വലിച്ചുമിഴച്ചും
 
ധർമ്മവിചാരമതെന്നിയെ ചെയ്തൊരു
സാഹസങ്ങൾ കണ്ടു സഭായാം ദുർമ്മതി
മിണ്ടാതിരുന്നതിനും ചൂതു-
കൊണ്ടു ഭവാനെയെറിഞ്ഞതിനും
 
ധർമ്മജ! ഭൂമലമവിരാടം
സപദി ചെയ്തീടുവനറിക മഹാത്മൻ!
 
അവമാനങ്ങളുമതിദുഃഖങ്ങളു-

ആര്യ നിൻപദയുഗളം കൈവണങ്ങുന്നേൻ

Malayalam
ധർമ്മജാതവസതിം പ്രണമ്യ തം
ധർമ്മജാതമഥ മാരുതാത്മജഃ
വാസവേശ്മനി ശയാനമാദരാ-
ദ്വാസവേരിതി ജഗാദ പൂർവ്വജഃ
 
ആര്യ! നിൻപദയുഗളം കൈവണങ്ങുന്നേൻ
സൂര്യനന്ദനനന്ദന!
വീര്യശൗര്യവാരിധേ! വിമലമാനസ! വിഭോ
 
ഏണാങ്കകുലദീപ! എന്തഹോ ഭവാൻ
ക്ഷീണഭാവേന ശയിച്ചീടുന്നു? തവ
 
ചേണാർന്ന മുഖപത്മം മ്ലാനശോഭമായിപ്പോൾ
കാണുന്നതിനെന്തൊരു കാരണം കഥിയ്ക്കേണം

 

കരികളും കിരികളും

Malayalam

ചരണം
കരികളും, കിരികളും, ഹരിണങ്ങൾ, ജംബുകങ്ങൾ
ഗിരികളിൽ നിരവധി തുരുതുരനേ,
പൊരുവതിനൊരുമിച്ചു വരികിലുമൊരു ഭയം
ഹരിവരനുദിക്കുമോ? കരുതുക നീ.
പല്ലവി
മൂഢമതേ! രണനാടകമാടുക പാടച്ചരകീടാ.

മൂഢമതേ രണനാടകമാടുക

Malayalam

മദ്ധ്യേ യുദ്ധമഥ ത്രിഗർത്തപതിനാ ക്രുദ്ധേന ബദ്ധേ നൃപേ
ബന്ധും തം വിമതഞ്ച മോക്തുമചിരാൽ ബന്ധുഞ്ച സഞ്ചിന്തയൻ
സന്ധാവൻ പരിപന്ഥി സിന്ധുര ഹരിർ  ദ്രാഗ്ഗന്ധവാഹാത്മജഃ
സ്കന്ധാവാരധുരന്ധരഃ പഥി രിപും രുന്ധൻ ബഭാഷേ രുഷാ.
പല്ലവി
മൂഢമതേ! രണനാടകമാടുക പാടച്ചരകീടാ!
അനുപല്ലവി
കൂടകർമ്മങ്ങൾ ഫലിച്ചീടുമെന്നോർത്തിടാതെ
പാടവമുണ്ടെങ്കിൽവന്നടുത്തീടുക .
ചരണം
ഒളിച്ചുവന്നു ഗോക്കളെത്തെളിച്ചുകൊണ്ടുപോകാതെ
വെളിച്ചത്തു വാടാ പോവാനയച്ചീടുമോ !
കളിച്ചീടേണമൊന്നടർക്കളത്തിൽ നമുക്കതിനു
വിളിച്ചീടുന്നിതാ നിന്നെ വലലനഹം .
 

വരികരികേ മമ

Malayalam

സപദി സമിതിതാന്നിഹത്യ ശത്രൂൻ
ദ്വിപദസപത്നപരാക്രമോഥ ഭീമഃ
ദരദലദരവിന്ദസുന്ദരാക്ഷീം
ദ്രുപദനരാധിപനന്ദിനീം ജഗാദ.
പല്ലവി
വരികരികേ മമ വരതനുമൗലേ!
സുരുചിരകചഭരസുവിജിതജലദേ!
 ചരണം 1
ആകർണ്ണായതചാരുവിലോചനേ!
ആകർണ്ണയ മമ വചനം ദയിതേ!
മാ കുരു ഭയമിനി വെറുതേ ഹൃദി തേ
പോകയി സുമുഖി!  സുദേഷ്ണാ സവിധേ.
ചരണം 2
താർത്തേന്മൊഴിയൊരു ഗന്ധർവ്വേന്ദ്രൻ
നേർത്തിഹ വിരവൊടു കീചക നിധനം
ചീർത്തമദത്തൊടു ചെയ്താനെന്നൊരു
വാർത്ത പരത്തീടുക പുലർകാലേ.

ഇത്ഥമനേക

Malayalam

ഇത്ഥമനേകവികത്ഥനമിന്നു നിരര്‍ത്ഥകമെന്നറിവിന്‍ യദി
പടുത്വമടുത്തുതടുത്തുകൊള്ളുക കടുത്തമൽ പ്രഹരം.

ആടലകന്നു

Malayalam

നിതാന്തം രുദന്തീം പ്രിയാന്താന്തദാനീം
രുഷാന്ധസ്സഭീമോ വിമോച്യാശുബന്ധാൽ,
സമുദ് വൃത്തസംവർത്തവൈകർത്തനാഭ-
സ്സമുൽക്ഷിപ്തവൃക്ഷോ വിപക്ഷാൻ ചചക്ഷേ.
ചരണം 1
ആടലകന്നു വിരാടമഹീപതിനാടതിലാരധുനാ ഹൃദി
മുഴുത്ത മദമൊടകൃത്യകാരികള്‍ കുമര്‍ത്ത്യരേ! വരുവിന്‍.
ചരണം 2
ഇക്കാമിനിയെ വധിക്കാമെന്നൊരു ധിക്കാരം ഹൃദയേ ഭുവി
നിനയ്ക്കിലേവര്‍ക്കു ജനിക്കുമിതു ബത സഹിക്കയില്ലൊരുവന്‍.

 

വരിക വരിക വിരവിലരികെ

Malayalam

പല്ലവി
വരിക വരിക വിരവിലരികെ  നീയെടാ മൂഢ! മൂഢ!
അനുപല്ലവി
തരുണിമാരൊടുരുസുഖേന മരുവിടേണമെങ്കിൽ നിന്നെ
പരിചിനോടു സുരവധുക്കളരികിൽ ഞാനയച്ചിടാം.
ചരണം 1
രുഷ്ടനാകുമെന്നൊടിന്നു ധൃഷ്ടനെങ്കിലിങ്ങു സമര-
മൊട്ടുമേ മടിച്ചിടാതെ പുഷ്ട കൗതുകേന ചെയ്ക.
നിഷ്ഠുരങ്ങളാകുമെന്റെ മുഷ്ടിതാഡനങ്ങൾ കൊണ്ടു
ദുഷ്ട! നിന്റെ ഗാത്രമാശു പിഷ്ടമായ് വരും ദൃഢം.
 

മതി മതി മതിമുഖി

Malayalam

പല്ലവി
മതി മതി മതിമുഖി! പരിതാപം.
അനുപല്ലവി
മതിയതിലതിധൃതി ചേർക്കനീയവനുടെ
ഹതി ബത വിരവൊടു ചെയ്തീടുന്നേൻ.
ചരണം 1
ഘോരജടാസുരനാദിയെവെന്നൊരു
മാരുതസുതനിതിനെന്തൊരു വിഷമം.
സാലനിപാതം ചെയ്യും പവനനു
തൂലനിരാകരണം ദുഷ്കരമോ?
ചരണം 2
എങ്കിലുമിന്നിഹ ധർമ്മജ വചനം
ലംഘനമതുചെയ്യരുതല്ലോ മേ.
ഉണ്ടൊരുപായമതിന്നുര ചെയ്യാം
വണ്ടാർകുഴലികളണിമൗക്തികമേ
ചരണം 3
സംകേതം കില നൃത്തനികേതം
ശങ്കേതരമവനൊടു വദ ദയിതേ!

 

കരിപ്രകര

Malayalam

കരിപ്രകര മദഭരപ്രശമ പടു-
കരപ്രഹരമറിഞ്ഞിടാതെ പോയ്
ഹരിപ്രവരന്‍തന്നെ വനപ്രദേശം തന്നില്‍
ഖര:പ്രഥനത്തിനു വിളിക്കുംപോല്‍
കരപ്രതാപം മമ ജഗല്‍‌പ്രസിദ്ധം
മറന്നുരുപ്രതിഘമൊടുമെതിര്‍ക്കിലോ

മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-
പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു

വിഷ്ടപേഷു കീര്‍ത്തിപുഷ്ടി ചേര്‍ത്തു നൃപഹൃദി
പ്രമദമതി പ്രചുരം വരുത്തുവന്‍
 

Pages