മാനിനിമണിമൌലെ
ചരണം 1
മാനിനിമണിമൌലെ ഇവിടെ താമസിപ്പാനും
പണിയാകുന്നിനിക്കിപ്പോള്‍ വൈകുന്നു പോവാന്‍
രാവണന്‍ മഹാവീരന്‍ വൈരിവീരരാവണന്‍
ലോകനായകനെന്നു കേട്ടിട്ടില്ലയോ നീ
ബലികളില്‍ വരനവന്‍ ധനികളില്‍ വരനവന്‍
ബാലാമൌലിമാലികെ കേട്ടിട്ടില്ലയോ നീ
അവനാകുന്നതു ഞാനെന്നറിക കോമളാംഗി
നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ