നളൻ
നള മഹാരാജാവ്
കുവലയവിലോചനേ
സുരേന്ദ്രൈസ്സംപ്രീതൈരിഹ സദസി ദത്താനഥ വരാ-
നവാപ്തോ ദുഷ്പ്രാപാൻ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൗ കൃത്യ ശ്വശുരനഗരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈഃ
രംഗം ഒന്ന്: നളന്റെ കൊട്ടാരം
വിവാഹം കഴിഞ്ഞ നളൻ ദമയന്തിയോട് കൂടെ സ്വന്തം രാജ്യത്ത് എത്തുന്നു. തുടർന്ന് ഒരു ശൃംഗാര പതിഞ്ഞ് പദം. ദമയന്തിയുടെ മറുപടി. സസുഖം അവർ വാഴുന്നു.
നിർജ്ജനമെന്നതേയുള്ളൂ
ശ്ളോകം.
കഥനേന മുനേരനേന രാജാ
കദനേ അസൗ മദനേഷുജേ നിമജ്ജൻ
സചിവേ വിനിയോജ്യ രാജ്യഭാരം
വിജനേ പുഷ്പവനേ തതാന വാസം.
പദം
നളൻ:(ഉദ്യാനമാകെനിരീക്ഷിച്ചതിനുശേഷംആത്മഗതം)
കുണ്ഡിനനായക
ഏവം ശ്രുത്വാ ഭാരതീം നാരദീയാം
പൂര്‍വ്വം തസ്യാം പാന്ഥലോകാത് ശ്രുതായാം
സക്തം ചിത്തം തസ്യ വൈദര്‍ഭപുത്ര്യാം
ജാതം സാതങ്കാതിരേകാതിദൂനം
പദം4 നളന്‍: (ആത്മഗതം)
കുണ്ഡിനനായകനന്ദിനിക്കൊത്തൊരു
പെണ്ണില്ലാ മന്നിലെന്നു കേട്ടുമുന്നേ.
അനു.
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍.
ചരണം.1
അവരവര്‍ചൊല്ലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍, അനുദിനമവള്‍
തന്നിലനുരാഗം വളരുന്നു അനുചിതമല്ലെന്നിന്നു മുനിവചനേനമന്യേ.
ഭഗവന്‍ നാരദ വന്ദേഹം
നളനവരനേവംഭൂതലംകാത്തുവാഴു-
ന്നളവിലവനിലേറ്റംപ്രീതികൈക്കൊണ്ടൊരുന്നാള്‍
മിളിതരസമെഴുന്നള്ളീടിനാന്‍തത്സമീപേ
നളിനഭവതനൂജന്‍നാരദന്‍മാമുനീന്ദ്രന്‍
പദം:
ഭഗവന്‍,നാരദ,വന്ദേഹം.
അഘവുംനീങ്ങിമേസര്‍വ്വം
ഗൃഹവുംപൂതമായിപ്പോള്‍
ചരണം 1:
അരവിന്ദഭവയോനേ,വരവിന്നെങ്ങുനിന്നിപ്പോള്‍?
ഹരിമന്ദിരത്തില്‍നിന്നോപുരിയീന്നോനിലിമ്പനാം?
ചരണം 2:
മുദിതംമാനസംമമഭവദങ്ഗദര്‍ശനേന
മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ
എന്തിനി ചെയ്യേണ്ടു ഞാൻ നിന്തിരുവടി ചൊല്ലാലെ
എന്നതരുള്‍ചെയ്യേണം ഉന്നതതപോനിധേ!