ഭീമാവനീരമണനന്ദനേ
പല്ലവി:
ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചു കൊൾക.
അനുപല്ലവി:
ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ.
നള മഹാരാജാവ്
പല്ലവി:
ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചു കൊൾക.
അനുപല്ലവി:
ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ.
നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ?
അരുൾചെയ്തതു കേട്ടില്ലെന്നരുതേ കോപം;
ആകുന്നതിനെച്ചെയ്യാം ആവതെന്തതിലേറ്റം?
ഭൈമീകാമുകനല്ലോഞാനും; ദേവ-
സ്വാമികളേ, കരുണവേണം;
മാമിഹ നിയോഗിക്കിലാകാ, ചെന്നാൽ
കാണ്മാനും കഴിവരാ, പറവാനുമഭിമതം.
ഉമ്പർപരിവൃഢന്മാർ നിങ്ങൾ എന്നെ-
സ്സമ്പ്രതി പരീക്ഷിപ്പാനല്ലീ?
ഡിംഭനാമെന്നോടോരോ ദംഭമരുതേ! സ്വാമിൻ,
ദംഭോളിധര, ചൊന്നതൻപോടു ഞാൻ ചെയ്യാം.
അടിയിണ പണിയുന്നേനടിയൻ ഈശ്വരന്മാരേ,
അടിയിണ പണിയുന്നേനടിയൻ
അനുപല്ലവി:
അറിഞ്ഞരുളിയതും നേരഹം നളൻ ഭഗവാനേ.
പല്ലവി:
ഖഗപതേ, തവ കരഗതമേ മമ കാമിതം ജീവിതവും.
അനു.
കഥയ കഥയ പുനരെങ്ങനെ നീ ചെന്നു
കമനിയെക്കണ്ടതും ചൊന്നതുമഭിമതം.
അരികത്തു വന്നിരിക്ക സഖേ, ഹംസ,
പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ,
നരകത്തിൽനിന്നു കരയേറിനേനറിക
അരികിൽ തലോദരി വരികിലിപ്പോൾ
സരസിജാസനശാസനം മമ
ശിരസി ഭൂഷണമാക്കി നീയിഹ
ഹരിണനേർമിഴി ഭൈമി വരുവോള-
മരികിൽ മമ വാസം പരികൊല്ലാ.
പല്ലവി:
സ്വാഗതം ദയാപയോനിധേ, ഹംസരാജ,
ഭാഗധേയപൂരവാരിധേ,
അനു.
ഏകതാനതാ നിനക്കു ശോകതാനവേ മമൈവ.
ച.1
എന്നെ നീ മറന്നുവെന്നു ഖിന്നയായി ഞാനിരുന്നു
ധന്യചരിത, വന്നതിന്നു നന്നുനന്നഹോ!
മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു,
വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ!
2.
പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത!
പുഷ്കരാ, ഭവാനെ ഞാൻ വിധിക്കയില്ലിനി;
ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം
മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന.
വാദിച്ചേവം കയർത്തൂ വടിവൊടിരുവരും ചൂതിനായങ്ങെതിർത്തൂ
മോദിച്ചേ വന്നടുത്തൂ പലരുമിഹ നളന്നന്നു ദാക്ഷ്യം പെരുത്തൂ
ബാധിച്ചോനെക്കെടുത്തൂ ബഹുജന നടുവേ വൈരമുൾക്കൊണ്ടടുത്തൂ,
ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം പാരമാടൽപ്പെടുത്തൂ.
പല്ലവി
ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ
ദുർമ്മതേ, നീച, ചിരായ വേപസേ കിം?
അനു.
ആവിലിതശശികുലം അതിചപലമാശു നിന്നെ
ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം?
അപരാധജാതമേതേതുവിധം മമ!
പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?
പേടി ലവമതു പോയിതോ തവ
പേശലാംഗി മത്പ്രേയസീം പ്രതി?
പാടവം കപടത്തിനെന്നിയേ
എന്തിനുള്ളതു ഹന്ത തേ? വദ.
കൂടസാക്ഷിയല്ലയോ, നീയെടാ?
നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ
നീചമാനസ, നിന്നെ വീടുവാനോ?
പ.
നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന!
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.