അതിപ്രൗഢാ, അരികിൽവാടാ
ആമന്ത്ര്യ കാന്താം വിരഹാസഹാം താം
ഭീമം തതോന്യാനപി നൈഷധോസൗ
ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ
ഹേമന്തവത് പുഷ്കരഹാനയേഗാത്.
പല്ലവി
അതിപ്രൗഢാ, അരികിൽവാടാ, ചൂതു പൊരുവാനായ്
അതിപ്രൗഢാ, അരികിൽവാടാ
അനു.
മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല.
ച.1
ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ, മതിനു
പണയം പറയാ,മതു ധരിക്കേണം,
ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ
മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം.