രത്നം

വർദ്ധമാനകം ഇടതുകയ്യിൽ.വലതു കയ്യിൽ ഹംസപക്ഷം പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നു.

കുണ്ഡിനനായക

Malayalam

ഏവം ശ്രുത്വാ ഭാരതീം നാരദീയാം
പൂര്‍വ്വം തസ്യാം പാന്ഥലോകാത് ശ്രുതായാം
സക്തം ചിത്തം തസ്യ വൈദര്‍ഭപുത്ര്യാം
ജാതം സാതങ്കാതിരേകാതിദൂനം       

പദം4 നളന്‍: (ആത്മഗതം)  
കുണ്ഡിനനായകനന്ദിനിക്കൊത്തൊരു
പെണ്ണില്ലാ മന്നിലെന്നു കേട്ടുമുന്നേ.  
അനു.
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍.  

ചരണം.1
അവരവര്‍ചൊല്ലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍, അനുദിനമവള്‍
തന്നിലനുരാഗം വളരുന്നു അനുചിതമല്ലെന്നിന്നു മുനിവചനേനമന്യേ.