വീരഭദ്രൻ

Malayalam

അന്തകാന്തകവൈഭവം

Malayalam

സഹസ്രമൂര്‍ദ്ധാ ദ്വിസഹസ്രബാഹു:
സ വീരഭദ്രസ്സഹ ഭദ്രകാള്യാ
തദാത്വസൃഷ്ടൈര്‍വിവിധൈര്‍ഗണൌഘൈ:
സമാവൃതോ ദക്ഷപുരിം രുരോധ

ചരണം1:
അന്തകാന്തകവൈഭവം ഹൃദി ചിന്തിയാതെമദാന്ധനായ്
ഹന്ത നിന്ദിതസപ്തതന്തുവിധം തുടര്‍ന്നവനാരെടാ?
ചരണം2:
നിടിലനയനനു വിഹിതമിഹ മഖഭാഗമിന്നു തരായ്കിലോ
കുടില നിന്നുടെ മഖമൊടുടലപി വടിവൊടിഹപൊടിയാക്കുവന്‍ .

ശങ്കര ജയ ഭഗവന്‍

Malayalam

പല്ലവി
ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ
അനുപല്ലവി:
കിങ്കരനായിടുമെന്നാലധുനാ കിങ്കരണീയമതരുള്‍ ചെയ്യേണം
ചരണം1:
ദനുജാദിതിതനുജാഖില മനുജാദി ഭുവനജാന്‍
ഗിരിശ! നിങ്കലരിശമുള്ളവരെയിഹ
കണ്ടുകൊള്‍ക കൊണ്ടുവരുവനചിരാല്‍
ചരണം2:
സ്ഥലമാം കടല്‍ , വിലമാം ഗിരി, ജലമാം ക്ഷിതിതലവും
അടിയനോര്‍ക്കിലുടനശേഷജഗദപി
തടവതില്ല ഝടിതി പൊടിപൊടിപ്പന്‍ .
ചരണം3:
പുരശാസന വരശോണിത-
പരിശോഭിതപരശോഹര
ഗിരീശ കുരു നിദേശമെന്തധുനാ മയാ-
 വിധേയമായതീശ്വര.