അന്തകാന്തകവൈഭവം
സഹസ്രമൂര്‍ദ്ധാ ദ്വിസഹസ്രബാഹു:
സ വീരഭദ്രസ്സഹ ഭദ്രകാള്യാ
തദാത്വസൃഷ്ടൈര്‍വിവിധൈര്‍ഗണൌഘൈ:
സമാവൃതോ ദക്ഷപുരിം രുരോധ
ചരണം1:
അന്തകാന്തകവൈഭവം ഹൃദി ചിന്തിയാതെമദാന്ധനായ്
ഹന്ത നിന്ദിതസപ്തതന്തുവിധം തുടര്‍ന്നവനാരെടാ?
ചരണം2:
നിടിലനയനനു വിഹിതമിഹ മഖഭാഗമിന്നു തരായ്കിലോ
കുടില നിന്നുടെ മഖമൊടുടലപി വടിവൊടിഹപൊടിയാക്കുവന്‍ .
ആയിരം തലകളും രണ്ടായിരം കൈകളുമുള്ള വീരഭദ്രനും,ഭദ്രകാളിയും അപ്പോള്‍ സൃഷ്ടിക്കപ്പെട്ടതായ ഭൂതഗണങ്ങളോടുംകൂടി ദക്ഷന്‍റെ പുരം വളഞ്ഞു.
അന്തകാന്തകന്‍റെ വൈഭവം അറിയാതെ അഹങ്കാരം കൊണ്ട് അന്ധനായി നിന്ദ്യമായ യാഗം നടത്തുന്നത് ആരാണ്? പരമശിവന് അവകാശപ്പെട്ട യജ്ഞഭാഗം തന്നില്ലെങ്കില്‍ നിന്റെ യാഗവും ഉടലും ഞാന്‍ പൊടിപൊടിയാക്കും.