ഭദ്രകാളി

Malayalam

രുദ്രവല്ലഭ സതിയയച്ചൊരു

Malayalam

ചരണം 1
രുദ്രവല്ലഭ സതിയയച്ചൊരു ഭദ്രകാളിയതായ ഞാന്‍
വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ?
ചരണം 2
സതിയൊടവമതി പലതുമിങ്ങു പറഞ്ഞതുംചില കുമതികള്‍
സദസി കേട്ടു രസിച്ചതും ബത സാധു ശിവശിവ നന്നഹോ.
 

ശങ്കര ജയ ഭഗവന്‍

Malayalam

പല്ലവി
ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ
അനുപല്ലവി:
കിങ്കരനായിടുമെന്നാലധുനാ കിങ്കരണീയമതരുള്‍ ചെയ്യേണം
ചരണം1:
ദനുജാദിതിതനുജാഖില മനുജാദി ഭുവനജാന്‍
ഗിരിശ! നിങ്കലരിശമുള്ളവരെയിഹ
കണ്ടുകൊള്‍ക കൊണ്ടുവരുവനചിരാല്‍
ചരണം2:
സ്ഥലമാം കടല്‍ , വിലമാം ഗിരി, ജലമാം ക്ഷിതിതലവും
അടിയനോര്‍ക്കിലുടനശേഷജഗദപി
തടവതില്ല ഝടിതി പൊടിപൊടിപ്പന്‍ .
ചരണം3:
പുരശാസന വരശോണിത-
പരിശോഭിതപരശോഹര
ഗിരീശ കുരു നിദേശമെന്തധുനാ മയാ-
 വിധേയമായതീശ്വര.