രാജരാജേന്ദ്ര, ശ്രീരാമചന്ദ്ര, രാജീവനേത്ര
രാജരാജേന്ദ്ര, ശ്രീരാമചന്ദ്ര, രാജീവനേത്ര രാകേന്ദുവക്ത്ര!
നിൻപാദയുഗം സതതം സേവിച്ചു ജംഭാരിതുല്യം, കൂടെ മേവുന്നേൻ
രാവണന്റെ അനിയൻ
രാജരാജേന്ദ്ര, ശ്രീരാമചന്ദ്ര, രാജീവനേത്ര രാകേന്ദുവക്ത്ര!
നിൻപാദയുഗം സതതം സേവിച്ചു ജംഭാരിതുല്യം, കൂടെ മേവുന്നേൻ
പൗലസ്ത്യ! മഹാത്മൻ! വീര! കാലവശം ഗതനായോ? :
രാവണ! വൈരിരാവണ! രാമനാൽ നീ ഹതനായോ?
മുന്നമേ ഞാൻ ചൊന്ന വാക്കു നന്നിയെന്നു നിനയാതെ
ഇന്നു നീ ഹതനായല്ലോ മന്നവർമൗലിരത്നമേ!
സംപതി മയാനുജേന കിം ഫലമുണ്ടായി തവ?
കുംഭകർണ്ണൻ നിന്റെ തമ്പി സംപതി നിൻ തമ്പിയായി!
മസ്തകലിഖിതം തന്നെ മൃത്യു തവ വന്നതിപ്പോൾ
അത്ര സ്വർഗ്ഗം ഗതനായി നീ, ചിത്രം! വിധിതന്നെ വീര!
രാവണൻ
വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ, ശൗര്യനിധേ,
വൃത്രവിമർദ്ദനദത്തരഥത്തിൽ കേതനമെയ്തുമുറിച്ചിടുവൻ.
സാധുശരങ്ങളയച്ചിഹ നിന്നുടെ മാതലിയെക്കൊലചെയ്തിടുവൻ.
ശ്രീരാമൻ
മാതലിയേയെയ്യുന്നൊരു നിന്റെ ശരാസനമെയ്തു മുറിച്ചിടുവേൻ
വാരയ മേ വിശിഖം സുഭീമം രാവണ, ശൗര്യനിധേ!
സാധുതരം തവ തേരുതെളിക്കും സൂതനെയെ ഹനിച്ചിടുവൻ
രാവണൻ
ആജിയിലാശു ജവത്തോടടുക്കും വാജികളെയെയ്തു കൊന്നിടുവേൻ
ശ്രീരാമൻ
ഭീമനിനാദകളാകിയ നിൻ രഥനേമികളെയെയ്തറുത്തിടുവേൻ
ഭീമബല, നിന്നുടയ സഹജനാം ലക്ഷ്മണൻ
രാമ രഘുവീര, മൃതനല്ല സുമതേ.
വായുസുതൻ പോയൊരൗഷധി വരുത്തണം
ദീനമിവനില്ലാതെ ചെയ്വേനധുനാ
അഗ്രജ, നിന്നുടെ തേരും കുതിരയും
വിക്രമത്തോടടിച്ചാശു പൊടിപ്പൻ
തരണികുലതിലകദശരഥനൃപതനൂജൻ
ശരനികരവിഹതിയതിലിഹനിഹനിക്കും ത്വാം
രാമരാമ മഹാബാഹോ! സീതയെയല്ല കൊന്നതു
രാക്ഷസൻ മായാസീതയെക്കൊന്നതല്ലോ രാമചന്ദ്ര!
ഘോരമായവനിനിമേൽ ഒരു യാഗംചെയ്വാൻ പോയി
യാഗവുംകഴിച്ചുവന്നാലാരാലും ജയിച്ചുകൂടാ.
ലക്ഷ്മണനും ഞങ്ങളുമായ് പോയവനെക്കൊല്ലുന്നുണ്ട്
നീയരുളുക മഹാത്മൻ, ആയതിന്നു പോവതിനായി.
എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചു
സന്തതം നിനക്കവനിൽ സ്നേഹം തന്നെയോ?
ജാംബവൻ മഹാമതേ, നീ ജീവനോടു മേവുന്നോ?
സന്മതേ! നീ ഖിന്നനായി മേവിടുന്നിതോ?
മിത്രഘ്ന കേളെടാ മൂഢ യാതുധാന
അത്ര കൊല്ലുവന് ഞാൻ നിന്നെയെന്റെ മുല്ഗരത്താൽ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.