വിഭീഷണൻ

രാവണന്റെ അനിയൻ

Malayalam

രാവണാന്നുജനാകും ഞാൻ

Malayalam
രാവണാന്നുജനാകും ഞാൻ സർവശരണ്യനാം
നിന്നുടെ ചരണങ്ങളെ ശരണം ഗമിച്ചു
എന്നുടയ ജീവിതവും രാജ്യവും ദ്രവ്യവും
മാതാവും പിതാവും പിന്നെ ഭർത്താവും കർത്താവും
ബന്ധുക്കളും സോദരരും നീ തന്നെയെനിക്കു
സർവസ്വവും നീയെനിക്കു പാലയമാം രാമ

സുഗ്രീവ വാനരരാജ

Malayalam
വിഭീഷണോരാവണമേവമുക്ത്വാ ജഗാമരാമസ്യസമീപമേവ
നഭസ്ഥലസ്ഥഃ കപിവീരമേവം ജഗാദസുഗ്രീവമുദ്രാരവീര്യം
 
സുഗ്രീവ വാനരരാജ സുഗ്രീവ സുവീര്യ 
വിക്രമനിവാസ സൂര്യപുത്ര ചാരുശീല
രാവണസഹജൻ ഞാൻ വിഭീഷണനിദാനീം
രാവണപരിഭൂതനായി വന്നിവിടെ‌എന്നും
സർവലോകശരണ്യനാം‌ ശ്രീരാമൻ തന്നൊടു
ശരണാഗതൻ ഞാനെന്നു നീ വേദയവേഗാൽ

 

പ്രിയമുരചെയ്‌വവർ പലരുണ്ടേഭൂപ

Malayalam
പ്രിയമുരചെയ്‌വവർ പലരുണ്ടേഭൂപ!
അപ്രിയമാകിയപത്ഥ്യത്തെ ഉരചെയ്‌വനും
കേൾപ്പവനും ബഹുദുർല്ലഭമാകുന്നൂ ദശകണ്ഠ!
 
രാമശരത്താൽഹതനായി നീ രണഭൂമിയിൽ വീഴുന്നതു കാണ്മാൻ
മാമക ഹൃദയേ സന്താപമുണ്ടുപോകുന്നേനഹമരുളുക നീ
ബന്ധുതനൂജജ്ഞാതികളോടും എന്നൊടും കൂടാതെ തന്നെ
സുഖമായി വാഴുക നഗരേ സോദര പോകുന്നേനഹമധുനൈവ

ഇന്ദ്രജയിൻ ബാല നീയിന്നിഹ

Malayalam
ഇന്ദ്രജയിൻ! ബാല നീയിന്നിഹ എന്തിന്നുവന്നതുകഷ്ടമഹോ!
മന്ത്രവിചാരത്തിനുചെറ്റും തന്നെ ഹന്ത! നിനക്കില്ലൊരുകാര്യം
മാ മാ വദ ബാല ചിന്തിയാതേവം മാ മാ വദ ബാല
പുത്രോസിപരം‌നീതന്നെയിഹ ശത്രുരഹോരാവണനുദൃഢം
അത്തൽ വരുമ്മേലത്രയുമല്ലാ അത്രനശിച്ചിടുമെല്ലാരും
(രാവണനോടായി)
സ്വർണ്ണാഭരണമഹാരത്നങ്ങളുമർണ്ണോജാക്ഷി സീതയേയും
മന്നവർ മണിയാം രാമന്നു നൽകി നന്ദിയോടിഹനാം വാണീടലാം
കപികുലബഹുവാഹിനിയോടും‌കൂടെ രാഘവനിങ്ങുവരും‌മുമ്പെ
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ

കഷ്ടം പ്രഹസ്ത നീ ചൊന്നതു

Malayalam
കഷ്ടം! പ്രഹസ്ത! നീ ചൊന്നതു നൂനം ഒട്ടുമിതുയോഗ്യമല്ലല്ലൊ
വില്ലാളിയാകിയ രാമനെ പോരിൽ വെല്ലവാനേതൊരുവനുള്ളൂ
വീരനായ ഖരൻ രാമനോടേറ്റുപോരിൽ മരിച്ചതു കേട്ടില്ലെ?
ഘോരനായുള്ളാ കബന്ധനും പിന്നെപ്പോരിൽ മരിച്ചെന്നുകേട്ടില്ലേ?
ബാലിയേയും രാമൻ കൊന്ന വൃത്താന്തം ചേലൊടുനിങ്ങൾ കേട്ടില്ലയോ?
അത്രവൻപനായ രാമനെക്കൊൽവാനത്ര സമർത്ഥനേവനൊള്ളു?
മിത്രരായ നിങ്ങൾ രാക്ഷസേശന്നു ശത്രുക്കളെന്നു കരുതുന്നേൻ
ചെറ്റുമപായം‌നിനയാതെ തന്നെ മറ്റോരോന്നേവമുരയ്കയാൽ

അരുണപങ്കജനേത്ര

Malayalam
അരുണപങ്കജനേത്ര! കരുണാവാരിധേ! തവ
ചരണപങ്കജം, മമ ശരണം ഞാനിതാ വന്ദേ!
 
കൽപ്പനപോലെയിതാ പുഷ്പകവിമാനം ഞാൻ
കെൽപ്പോടു കുണ്ടുവന്നേനുൽപ്പല വിലോചന!
 
എങ്കിലും ഒരു മോഹം എങ്കലുണ്ടാതുമോതാം
കിങ്കരന്മാർക്കും ഭവാൻ സങ്കടഹരനല്ലൊ!
 
സ്വല്പദിനമെങ്കിലും മൽപ്പുരിതന്നിൽ ഭവാൻ
സൽപ്രഭോ! സുഖം വാഴ്‌വാനൽപ്പമല്ലപേക്ഷ മമ

രാമഭക്തശിരോമണേ

Malayalam
രാമഭക്തശിരോമണേ! ശൃണു ഹേ മാമക വാക്യം
ഭീമവിക്രമ വാരിധേ! സുമതേ!
 
സ്വാമികാര്യമതിന്നു കിഞ്ചന
താമസം വരികില്ല സമ്പ്രതി
 
വ്യോമയാനമൊടൊത്തു വിരവൊടു
യാമി ഞാനധുനൈവ കപിവര!
 
ശങ്കയില്ല കേൾക്ക രഘുപതി തൻ കൃപാബലമൊന്നിനാൽ ഖലു
സങ്കടങ്ങളൊഴുഞ്ഞു ഞാനിഹ ലങ്കതൻ പതിയായ ഭവിച്ചിതു
 
കാലകാലമഹാദ്രിചാലനലോലനായ ദശാസ്യനേ യുധി-
ലീലയാ നിഹനിച്ചതൊരു നരബാലനെന്നു വരുന്നതെങ്ങിനെ?
 
ലോകനായകനച്യുതൻ ഹരി രാഘവൻ കമലാവരൻ ഖലു

സത്യമത്രേ തവ വാക്യം

Malayalam
സത്യമത്രേ തവ വാക്യം വ്യത്യാസമില്ലേതുമോർത്താൽ
മത്ത മതംഗജ ഗമനേ! - എങ്കിലും തവ-
ചിത്തതാപം വേണ്ടാ തെല്ലുമേ
 
പൃഥീസുതയാം ജനകാത്മജ നിജ-
ഭർത്തൃസമേതം പോകുമിദാനീം
 
സാകം രാമദേവനോടും ശോകമറ്റു ദേവിയിപ്പോൾ
പോകുമെന്നാകിലും വല്ലഭേ! - പാ‍രമീവണ്ണം-
മാഴികിടുന്നതെന്തിനിന്നു നീ!
 
ആകുലമറ്റു നമുക്കുമിദാനീം
സാകേതത്തിനു പോകാമല്ലോ
 
 
 
തിരശ്ശീല

സാരസ സമനയനേ

Malayalam
കാലേസ്മിൻ കരുണാകരേണ സദയം രാമേണ രാത്രിഞ്ചരാ-
ധീശത്വം ഗമിതോപി സാത്വികവരഃ ശ്രീ വിഷ്ണു ഭക്തോത്തമഃ
‘പാടീ’രാദി മഹാദ്രുമാഞ്ചിതതരാമുദ്ര്യാന വീഥീം മുദാ
ദൃഷ്ട്വാ പ്രാഹ വിഭീഷണോഥ സരമാം കാന്താം പ്രശാന്താശയഃ
 
 
സാരസ സമനയനേ! സാരസ്യ വാരിധേ!
സരമേറുമെൻ വചനം സരമേ! കേട്ടാലും
 
അത്ഭുതമീ ലങ്കയാകും നൽപ്പുരത്തിനുടെ
ശില്പവൈശിഷ്ട്യങ്ങൾ ചാരുശീലേ! ചൊല്ലാവതോ?
 
മൽപ്പൂർവ്വജനിന്ദ്രവൈരി കെൽപ്പിൽ നിർമ്മിച്ചതാം
കൽപ്പവൃക്ഷോദ്യാനമിതു കാന്തേ നീ കണ്ടായോ?

Pages