ഇന്ദ്രജയിൻ ബാല നീയിന്നിഹ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇന്ദ്രജയിൻ! ബാല നീയിന്നിഹ എന്തിന്നുവന്നതുകഷ്ടമഹോ!
മന്ത്രവിചാരത്തിനുചെറ്റും തന്നെ ഹന്ത! നിനക്കില്ലൊരുകാര്യം
മാ മാ വദ ബാല ചിന്തിയാതേവം മാ മാ വദ ബാല
പുത്രോസിപരം‌നീതന്നെയിഹ ശത്രുരഹോരാവണനുദൃഢം
അത്തൽ വരുമ്മേലത്രയുമല്ലാ അത്രനശിച്ചിടുമെല്ലാരും
(രാവണനോടായി)
സ്വർണ്ണാഭരണമഹാരത്നങ്ങളുമർണ്ണോജാക്ഷി സീതയേയും
മന്നവർ മണിയാം രാമന്നു നൽകി നന്ദിയോടിഹനാം വാണീടലാം
കപികുലബഹുവാഹിനിയോടും‌കൂടെ രാഘവനിങ്ങുവരും‌മുമ്പെ
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
ജലനിധിതരണം ചെയ്തിഹ ലങ്കയിൽ ബലമൊടുകപികൾവരും മുൻപെ
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
പ്രാസാദം‌ചുറ്റിവാനരവരർ പോരിനെതിർത്തുവരും‌മുമ്പെ
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
ചാടുതപേശും‌രാക്ഷസർതലകൾ ഝടിതികപീശ്വരർകൊയ്യും മുമ്പെ 
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
ആശുഗകോദണ്ഡങ്ങളെടുത്തു ദാശരഥിയെതിർക്കും മുൻപെ
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
സന്തതം രാക്ഷസസേനയെ രാമൻ അന്തകനുനൽകും മുമ്പെ 
നല്ലാർ മണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
ബന്ധുകുലങ്ങളൊടുങ്ങിയശേഷം ചിന്താതുരനാകും മുമ്പെ
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ
നല്ലോർകുലവീരവീര്യദേവ ചൊല്ലേറും രാക്ഷസരാജ! 
നല്ലാർമണിയാം ജാനകിയെ നീ നൽകുകരാമനുവൈകാതെ