കാട്ടാളത്തി

പാർവ്വതി വേഷം മാറിയത്

Malayalam

വൃത്രനാശനപുത്ര ഞാൻ ചൊന്നതു

Malayalam
ഏവം ഭവാനിയരുൾചെയ്തതു മാനിയാതെ
പൂവമ്പുകൊണ്ടു പുരവൈരിയെ മൂടി പാർത്ഥൻ
താവദ് ഗിരീന്ദ്രതനയാ ശബരാംഗനാ സ്മ
ശാപം കരോതി സുരനാഥതനൂജമേവം
 
 
വൃത്രനാശനപുത്ര ഞാൻ ചൊന്നതു-
മത്ര നീ കേൾക്കയില്ലെങ്കിൽ
അത്ര സാമർത്ഥ്യമുള്ള നിൻ തൂണിയിൽ
അസ്ത്രമില്ലാതെപോകട്ടെ
 

അന്തകാന്തക പോരും പൊരുതതു

Malayalam
കാട്ടാളവേഷമൊടു മട്ടലർബാണവൈരി
ചട്ടറ്റ പാർത്ഥനൊടു ധൃഷ്ടതരം നിയുദ്ധം
പെട്ടെന്നു ചെയ്തളവും ദൃഷ്ടി ചുവന്ന കാന്തം
ദൃഷ്ട്വാ ഗിരീന്ദ്രതനയാ വിനയാജ്ജഗാദ.

അന്തകാന്തക പോരും പൊരുതതു
കുന്തീപുത്രനോടെന്തിപ്പോൾ

ഹന്ത മുൻപരുൾചെയ്തപോലല്ലിപ്പോൾ
ചെന്തീക്കണ്ണു പുകയുന്നു

 

അപ്പോലെ എന്നു ഭവാൻ

Malayalam
അപ്പോലെ എന്നു ഭവാൻ കല്പിച്ചു പിന്നെ യുദ്ധം
ഏല്പാനെന്തൊരു സംഗതി
ചൊൽപ്പൊങ്ങും സുരാരികൾ മുപ്പുരാസുരന്മാരെ
എൾപ്പൊരിചെയ്ത ദൈവമേ !
നിൽപാനാളാമോ ഭവാൻ കെൽ‌പോടെതിർത്താൽ പാർത്ഥൻ
അൽപമാനുഷനല്ലയോ ?
മൽപ്രാണനാഥ പാർത്ഥനിപ്പോഴേ വേണ്ടുംവരം
എപ്പോരും നൽകുകല്ലല്ലീ !
 

മുല്ലബാണാരേ

Malayalam
മുല്ലബാണാരേ, മമ വല്ലഭ ചൊല്ലുകയ്യോ,
വല്ലാതെ തവ നേത്രങ്ങൾ
ചൊല്ലാവല്ലാതെ ചുവന്നല്ലോ കാണുന്നു പണ്ടു
മല്ലീശരനെകൊല്ലുന്നാൾ
അല്ലാതിങ്ങിനെ കണ്ടിട്ടില്ലാ ഞാനതുകൊണ്ടു
മല്ലാരിപ്രിയ ! ചൊല്ലുന്നേൻ
ചൊല്ലേറും പാണ്ഡവനു നല്ലപോലെ വരങ്ങ-
ളെല്ലാമേ നല്കുകല്ലല്ലീ