മുല്ലബാണാരേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മുല്ലബാണാരേ, മമ വല്ലഭ ചൊല്ലുകയ്യോ,
വല്ലാതെ തവ നേത്രങ്ങൾ
ചൊല്ലാവല്ലാതെ ചുവന്നല്ലോ കാണുന്നു പണ്ടു
മല്ലീശരനെകൊല്ലുന്നാൾ
അല്ലാതിങ്ങിനെ കണ്ടിട്ടില്ലാ ഞാനതുകൊണ്ടു
മല്ലാരിപ്രിയ ! ചൊല്ലുന്നേൻ
ചൊല്ലേറും പാണ്ഡവനു നല്ലപോലെ വരങ്ങ-
ളെല്ലാമേ നല്കുകല്ലല്ലീ
അർത്ഥം:
കാമദേവന്റെ ശത്രുവായ എന്റെ ഭർത്താവേ, പറയുക. അയ്യോ! അങ്ങയുടെ കണ്ണുകൾ പറഞ്ഞറിയിക്കാനാവാതത്ര ചുവന്ന് കാണുന്നല്ലോ? പണ്ട് കാമദേവനെ കൊല്ലുന്നനാൾ അല്ലാതെ ഇങ്ങിനെ ഞാൻ കണ്ടിട്ടില്ല. ശ്രീകൃഷ്ണന് പ്രീയപ്പെട്ടവനേ, അതുകൊണ്ട് ഞാൻ പറയുന്നു. പ്രസിദ്ധനായ പാണ്ഡവന് വരങ്ങളെല്ലാംതന്നെ നല്ലതുപോലെ നൽകുകയല്ലേ?