നരകാസുരവധം

നരകാസുരവധം ആട്ടക്കഥ

Malayalam

കിംകരരാശു വദ ഭോ

Malayalam
അഥ മധുരിപുണാ നികൃത്തശീർഷം
മുരദനുജം പ്രവിലോക്യ വേപമാനം
കഥമപി നിജപാർശ്വമഭ്യുപേതം
തദനുചരം നരകാസുരോ ബഭാഷേ

കിംകരരാശു വദ ഭോ, കിന്തു തവ സങ്കടമശേഷമധുനാ,
നിങ്കലൊരു ഭീതിയുണ്ടെന്മനസി ശങ്ക വളരുന്നിതധികം
ഹന്ത വേപഥുവൊടു നീയെന്തഹോ! ചിന്തതേടുന്നു സുമതേ!

 

രംഗം 11 പ്രാഗ്ജ്യോതിഷപുരം

Malayalam

നരകാസുരനോട് യുദ്ധവിവരങ്ങൾ കിങ്കരൻ (ഭീരു വേഷം) വന്ന് പറയുന്നു. ഇതുവരെ നരകാസുരൻ കത്തി വേഷം-ചെറിയ നരകാസുരൻ എന്ന് അറിയപ്പെടും- ആയിരുന്നത്, ഈ രംഗത്ത് താടിവേഷം അഥവാ വലിയ നരകാസുരൻ ആയി മാറും.

ചണ്ഡ നീ കാൺക മൽ ബാഹുപരാക്രമം

Malayalam
ചണ്ഡ, നീ കാൺക, മൽ ബാഹുപരാക്രമം
ഷണ്ഡ, മുസൃണ്ഠികൊണ്ഠിന്നു നിന്നുടയ
 
മുണ്ഡഭേദനം ചെയ്തതിവേഗേന
ദണ്ഡധരസവിധേ നിന്നെയാക്കുവൻ

ദ്വന്ദ്വയുദ്ധമിന്നു ചെയ്ക നീ

Malayalam
ദ്വന്ദ്വയുദ്ധമിന്നു ചെയ്ക നീ വൈകാതെ
മന്ദ, മാനുഷകുലാധമ, കുടില
 
സന്ദേഹമിന്നതിനുണ്ടെങ്കിൽ തെല്ലുമേ
മന്ദേതരം യാഹി വല്ലവസൂനോ!

ദുർമ്മദനാകിയ നിന്നെ ഇന്നുതന്നെ

Malayalam
ദുർമ്മദനാകിയ നിന്നെ ഇന്നുതന്നെ
ധർമ്മരാജപുരംതന്നിലയച്ചുടൻ
 
ശർമ്മമിന്നു സകലർക്കും നൽകീടുവൻ
ദുർമ്മര്യാദ, മുരാസുര, ദുർമ്മതേ!

ഏഹി ധീരനെങ്കിലിന്നു രണത്തിനു

Malayalam
വിദ്രാവിതേ സംയതി നാഗവൈരിണാ
കപിപ്രവീരേതുലചണ്ഡവിക്രമേ,
തതോ മുരോ നാമ മഹാസുരോ രുഷാ
ജനാർദ്ദനം രൂക്ഷതരം വചോ അബ്രവീൽ


ഏഹി ധീരനെങ്കിലിന്നു രണത്തിനു
സാഹസമിന്നു നീ മാ കുരു യാദവ!
 
ഇത്രിലോകത്തിങ്കലെന്നുടെ വീര്യങ്ങൾ
ചിത്രതരം കേൾപ്പാനില്ലയോ മൂഢ!
 
അത്ര രണായ നീ വന്നതും പാർക്കുമ്പോൾ
എത്രയും ഹാസകരം തന്നെ നൂനം
 

 

കുലിശസദൃശനഖമുഖങ്ങൾകൊണ്ടു

Malayalam
കുലിശസദൃശനഖമുഖങ്ങൾകൊണ്ടു നിൻകളേബരം
ദലനമാശുചെയ്തു സംഹാരാമീ ദുർമ്മതേ!
 
വരിക വരിക വീരനെങ്കിൽ വരരണാങ്കണത്തിൽ നീ
പൊരുവതിന്നു വിരവിലിന്നു കപികുലാധമ!

Pages