അയോമുഖി

അയോമുഖി (കരി)

Malayalam

മൂഢ നീയെന്നെചൊന്നതിദാനീം

Malayalam
മൂഢ നീയെന്നെചൊന്നതിദാനീം
ചാടുവെന്നു നിനച്ചീടവേണ്ട
ഊഢകോപം നിന്നെയെടുത്തു
കൊണ്ടോടിപ്പോകുന്നുണ്ടാകാശമാർഗ്ഗേ
 
തിരശ്ശീല

ക്ഷോണീപാലകുമാരരാം നിങ്ങൾ

Malayalam
ഏവം പറഞ്ഞു ദിവിപോയി ശകുന്തരാജൻ
ശ്രീരാമനാശു തനു തസ്യസ സംസ്കരിച്ചു
താവൽ ഗമിച്ചളവു ദക്ഷിണകാനനാന്തേ
വന്നങ്ങു ലക്ഷ്മണമയോമുഖി ചൊല്ലിമെല്ലെ

ക്ഷോണീപാലകുമാരരാം നിങ്ങൾ
കൗണപർ വസിക്കും വനം തന്നിൽ
 
കാണികൾ കൊതിക്കും മെയ്യുടയോരെ
ക്ഷീണരായെന്തു സഞ്ചരിയ്ക്കുന്നു?