ക്ഷോണീപാലകുമാരരാം നിങ്ങൾ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഏവം പറഞ്ഞു ദിവിപോയി ശകുന്തരാജൻ
ശ്രീരാമനാശു തനു തസ്യസ സംസ്കരിച്ചു
താവൽ ഗമിച്ചളവു ദക്ഷിണകാനനാന്തേ
വന്നങ്ങു ലക്ഷ്മണമയോമുഖി ചൊല്ലിമെല്ലെ
ക്ഷോണീപാലകുമാരരാം നിങ്ങൾ
കൗണപർ വസിക്കും വനം തന്നിൽ
കാണികൾ കൊതിക്കും മെയ്യുടയോരെ
ക്ഷീണരായെന്തു സഞ്ചരിയ്ക്കുന്നു?
അർത്ഥം:
ശ്ലോകം:- ഇങ്ങനെ പറഞ്ഞ് പക്ഷിരാജാവ് മരിച്ചു. ശ്രീരാമൻ ശവസംസ്കാരം ചെയ്തു. വീണ്ടും കാട്ടിലൂടെ തെക്കോട് നടന്നപ്പോൾ അയോമുഖി എന്ന രാക്ഷസി വന്ന് ലക്ഷ്മണനോട് പറഞ്ഞു.
പദം:- രാജാക്ക്ന്മാരായ നിങ്ങൾ അസുരർ താമസിക്കുന്ന ഈ കാട്ടിൽ, കണ്ടാൽ കൊതിയ്ക്കുന ശരീരമികവുള്ളവരെ, ക്ഷീണിച്ച് എന്തിനാണ് സഞ്ചരിക്കുന്നത്?