ശിവജ്വരം

Malayalam

വാസുദേവ ജയ ജയ

Malayalam
വാസുദേവ ജയ ജയ വാസവോപല ഭാസുര!
ദാസനഹമെന്നറിക പാഹി മാം ശൗരേ!
 
ഹന്ത ഞാനഹന്തകൊണ്ടു സന്തതം ചെയ്ത പിഴകൾ
ചിന്തയിൽ കരുതീടൊല്ല ചിന്മയാകൃതേ!
 
വിശ്വമായീടുന്നതും നീ വിഷ്ണുവായീടുന്നതും നീ
ശാശ്വതനാകുന്നതും നീ ശാസി മാം വിഭോ!
 
നിന്നുടെ തേജസ്സുകൊണ്ടു ഖിന്നനായീടുന്നോരെന്നെ
ഇന്നപാംഗകലകൊണ്ടു ഒന്ന് നോക്കേണം

ദേഹികളെന്നുടെ ദാഹം സഹിയാഞ്ഞു

Malayalam
ദേഹികളെന്നുടെ ദാഹം സഹിയാഞ്ഞു
മോഹികളായ് വലഞ്ഞീടുന്നതില്ലയോ?
 
മാഹേശ്വരജ്വരം ഞാനെന്നറിക നീ
സാസഹകർമ്മം ചിതമല്ല ദുർമ്മതേ!
 

വിഷ്ടപമാകെ കുലുങ്ങുമാറെത്രയും

Malayalam
വിദ്രാണേ സമരാങ്കണാൽ ഗണചമുചക്രേണ സാകം തദാ
ശൈലാദൗ ക്രകചാശ്രികർക്കശതരൈഃ കാർഷ്ണേശ്ശരൈരർദ്ദിതേ
വേഗേനാഥ വൃഷാകപിപ്രഹിതയോരന്യോന്യസംഘർഷിണോ
സ്തത്താദൃഗ്‌ജ്വരയോർ വൃജ്രുംഭതേ മഹായുദ്ധോദരാഡംബരഃ
 
 
വിഷ്ടപമാകെ കുലുങ്ങുമാറെത്രയും
അട്ടഹാസം ചെയ്തു വന്നിങ്ങെതിർത്ത നീ
 
നിഷ്ഠുരമുഷ്ടിപ്രഹാരങ്ങളേറ്റിഹ
നഷ്ടനായീടുമതിനില്ല സംശയം