വാസുദേവ ജയ ജയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വാസുദേവ ജയ ജയ വാസവോപല ഭാസുര!
ദാസനഹമെന്നറിക പാഹി മാം ശൗരേ!
 
ഹന്ത ഞാനഹന്തകൊണ്ടു സന്തതം ചെയ്ത പിഴകൾ
ചിന്തയിൽ കരുതീടൊല്ല ചിന്മയാകൃതേ!
 
വിശ്വമായീടുന്നതും നീ വിഷ്ണുവായീടുന്നതും നീ
ശാശ്വതനാകുന്നതും നീ ശാസി മാം വിഭോ!
 
നിന്നുടെ തേജസ്സുകൊണ്ടു ഖിന്നനായീടുന്നോരെന്നെ
ഇന്നപാംഗകലകൊണ്ടു ഒന്ന് നോക്കേണം