സുമിത്ര

Malayalam

മന്ദഹാസഞ്ചന്ദ്രികയാം

Malayalam

പുത്രസ്നേഹേനസാക്ഷാല്‍കൃതസകലജഗന്നാഥമൂര്‍ത്തിസ്സുകീര്‍ത്തി
സ്സുത്രാമാവിന്‍സമീപേദശരഥനൃവരന്‍പോവതിന്നെന്നപോലേ
ചിത്രംനിസ്സംജ്ഞനായോരളവുഭരതനെക്കൂട്ടിവന്നീടുവാനായ്
ഭ്ദ്രാന്‍ദൂതനയച്ചുമുനിയൊടുസചിവാസ്ത്രീകള്‍കേണുതദീയാഃ

യാഹി ബാലക രാഘവനെ നീ

Malayalam

യാഹി ബാലക രാഘവനെ നീ മോഹനാകൃതേ ശോചിയായ്കെടോ
രാമനോടു നീ കാനനേ പോക കാനനം തന്നെയിപ്പുരം ദൃഢം
സീത നിന്നുടെ മാതാവെന്നറി താതൻ നിന്നുടെ രാമചന്ദ്രനും
താത, നീ കൂടെ പോക വൈകാതെ
 

മാനിനിമാർമൌലേ

Malayalam
ഏവം പറഞ്ഞു നിജകാന്തകൾകൈയിലപ്പോൾ
ദത്വാ സാ പായസമുടൻ മുദമാപ രാജാ
താവൽ സ്ത്രീയോ ഹൃദയമോദമോടും ഭുജിച്ചു
ഗർഭം ധരിച്ചു ഹൃദി ഖിന്നതയോടുമൂച
 
മാനിനിമാർമൌലേ, കൌസല്യേ നിന്‍റെ
ആനന്ദം പാരം വെളുത്തു ചമഞ്ഞു
 
കോകിലവാണി, കേൾ, കൈകേയി, നിന്‍റെ
കൊങ്കകൾ‍ കണ്ണു കറുത്തിതു പാരം