ശക്രനോടുകൂടി വിബുധ
ശക്രനോടുകൂടി വിബുധ ചക്രമിങ്ങു വന്നുവെങ്കിൽ
വിക്രമേണ ഞങ്ങളോടു നേർക്കയില്ലെടാ!
ശക്രനോടുകൂടി വിബുധ ചക്രമിങ്ങു വന്നുവെങ്കിൽ
വിക്രമേണ ഞങ്ങളോടു നേർക്കയില്ലെടാ!
പോർത്തലത്തിൽ ഞങ്ങളോടു നേർത്തുവെങ്കിൽ സപദി ഭൂത-
ധാത്രിതന്നിലറിക നാമമാത്രനാം ഭവാൻ
ദൃശ്യമാകുമീപ്രപഞ്ചം നശ്വരമതെങ്കിലി-
ന്നദൃശ്യനാകുമീശ്വരനെ വിശ്വസിക്കാമോ?
ആഹവമതിലതി മോഹികളായ് ചില
ദേഹികൾ വന്നിടുകിൽ
മദമടങ്ങി നടുങ്ങിമടങ്ങി
വിരവിനോടോടുങ്ങിടും നിയതം
തഞ്ചാതെ ബഹുപഞ്ചാനനകുല
സഞ്ചാരിണി വിപിനേ
ഹൃദിനിനയ്ക്ക കരിക്കു ഗമിക്കിൽ
മദമതു ഭവിക്കുമോ? പറവിൻ.
ദക്ഷതയോടുടനിക്ഷിതിയിൽവന്നാ-
ക്ഷേപം ചെയ്‌വാൻ
യുധിപെരുത്ത കരുത്തുമുഴുത്ത തിമർത്ത
കുമർത്ത്യരാരിതഹോ!
വിക്രമമൊടു സുചക്രസമേത
ശതക്രതു താൻ വരികിൽ ബത
ക്ഷുരപ്രശര പ്രഹര പ്രഭീദനായിതഃ പ്രയാതി ദൃഢം
ശ്ലോകം
ഘനാഘനഘടാപടുദ്ധ്വനിത ഗർവ്വസർവ്വം കഷ-
ക്ഷമാരമണ ശിഞ്ജിനീസ്വന വിതീർണ്ണ കർണ്ണജ്വരാഃ
രടല്പടഹഡംബരാ ജഗദുരൂർജ്ജിതാഡംബരാ
മിഥോഥയവനാ ഭുജക്ഷുഭിത വൈരിസേനാവനാഃ
പദം
ചാപഗുണഘോസോ സുണിയദി ഗോപുരേ പരുസോ
കാളമേഘകുള ചണ്ഡകോളഹള സണ്ണിഹോ
കാളരുദ്ദ കണ്ഠണാദ കുണ്ഠണാദിളംപടോ
വീരപുരുസട്ടഹാസമേളണാ വിജിംഭിയോ
പാരാവാരഭവ മഹാഘോരാരാവഡംബരോ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.